കോട്ടക് മഹീന്ദ്ര എന്ന സ്വകാര്യ ബാങ്കിന് എതിരെ റിസർവ് ബാങ്ക് നടപടികൾ എടുത്തിരിക്കുന്നു. ബാങ്കിൻറെ ഐടി സംവിധാനങ്ങളിൽ ഉണ്ടായ പോരായ്മകളുടെയും പിശകുകളുടെയും പേരിൽ ആണ് നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓൺലൈൻ സമ്പ്രദായത്തിലൂടെ ഉപഭോക്താക്കൾക്ക് നൽകിവന്നിരുന്ന ക്രെഡിറ്റ് കാർഡ് വിതരണം റിസർവ് ബാങ്ക് തടഞ്ഞിരിക്കുകയാണ്.
കേരളത്തിൽ വാഹന വായ്പയുടെ കാര്യത്തിലും ഭവന വായ്പയുടെ കാര്യത്തിലും വലിയ ഇടപെടൽ നടത്തിയ ബാങ്ക് ആണ് കോട്ടക് മഹീന്ദ്ര. വാഹന ഡീലർ മാരുമായി ധാരണയിൽ എത്തി വായ്പ വഴി വാഹനം വാങ്ങുന്നവർക്ക് എളുപ്പത്തിൽ വായ്പ അനുവദിച്ചു കസ്റ്റമേഴ്സിനെ വശീകരിക്കുന്ന പരിപാടിയാണ് കോട്ടക് മഹീന്ദ്ര തുടർന്നുവരുന്നത്. പുതിയതായി വാഹനം വാങ്ങുന്ന ആൾക്കാർക്ക് വാഹന ഡീലറുടെ ഓഫീസിൽ വച്ച് തന്നെ വായ്പ ഉടമ്പടികളും മറ്റു രേഖകളും തയ്യാറാക്കി വായ്പ അനുവദിച്ചു വാഹനം കൈമാറുകയാണ് ചെയ്തുവരുന്നത്. എന്നാൽ ഇത്തരത്തിൽ വായ്പ അനുവദിക്കുമ്പോൾ ഉപഭോക്താവ് ഒപ്പിട്ട നൽകുന്ന നിരവധി പേപ്പറുകളിൽ പലതരത്തിലുള്ള ചതികളും ഒളിഞ്ഞിരിക്കുന്നതായി ഉപഭോക്താക്കൾ അറിയാറില്ല. നിരവധി പേപ്പറുകളിൽ നിറഞ്ഞ നിൽക്കുന്ന വ്യവസ്ഥകളും മറ്റും ഒപ്പിട്ടുകൊടുത്ത വാഹനം വാങ്ങുന്ന ഉപഭോക്താവ് ആ കമ്പനി പറയുന്ന പലിശയും പിഴപ്പലിശയും മറ്റ് നടത്തിപ്പുചലവുകളും എല്ലാം കൊടുക്കേണ്ടി വരുന്ന ഗതികേടാണ് ഉപഭോക്താവുകൾക്ക് ഉണ്ടാകുന്നത്.
വായ്പ അനുവദിക്കുന്നതിനു വേണ്ടി വാങ്ങുന്ന ചെക്കുകൾ പോലും പലതരത്തിൽ കോട്ടക്കു മഹീന്ദ്ര ദുരുപയോഗം ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നതാണ്. വായ്പ എടുത്തവർ തവണ അടയ്ക്കുന്നത് ഒരു ദിവസം വൈകിയാൽ പോലും വലിയ ഫൈൻ ഈടാക്കുന്ന ഏർപ്പാടാണ് കോട്ടക് മഹീന്ദ്ര തുടർന്ന് വരുന്നത്.
ഇതിനിടയിലാണ് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും കോട്ടക്കു മഹീന്ദ്രയുടെ ക്രെഡിറ്റ് കാർഡ് അനുവദിച്ചു നൽകുന്ന ഒരു സമ്പ്രദായം കൂടി ബാങ്ക് ആവിഷ്കരിച്ചത്. ആൾക്കാരുടെ മൊബൈൽ ഫോണിലേക്ക് ക്രെഡിറ്റ് കാർഡ് സംബന്ധിച്ച സന്ദേശം അയക്കുകയും ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് തയ്യാറായി കാത്തിരിക്കുന്നു എന്ന് മെസ്സേജിൽ പറയുകയും ആരെങ്കിലും അത് വാങ്ങാൻ തയ്യാറായാൽ മേൽവിലാസക്കാരന് തപാൽ വഴി ക്രെഡിറ്റ് കാർഡ് എത്തിക്കുകയും ചെയ്യുന്ന ഓൺലൈൻ കാർഡ് വിതരണ പരിപാടിയാണ് കോട്ടക് മഹീന്ദ്ര നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കാർഡ് വിതരണം ഇനി തുടരുക അരുത് എന്ന വിലക്കാണ് ഇപ്പോൾ റിസർവ് ബാങ്ക് കോട്ടക് മഹീന്ദ്ര ബാങ്കിനെതിരെ സ്വീകരിച്ചിരിക്കുന്നത്.
കോട്ടക് മഹീന്ദ്രയുടെ ക്രെഡിറ്റ് കാർഡ് വാങ്ങിയ ഉപഭോക്താക്കളിൽ ഭൂരിഭാഗം ആൾക്കാരും കാർഡ് ഉപേക്ഷിച്ചതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ. ഒരാളുടെ പേരിൽ കാർഡ് അനുവദിച്ചു കഴിഞ്ഞാൽ അയാൾ ഉപയോഗിച്ചില്ലെങ്കിൽ പോലും ഓരോ മാസവും 200 ഉം 250 ഉം രൂപ സർവീസ് ചാർജ് ആയി അക്കൗണ്ടിൽ നിന്നും ബാങ്ക് പിടിച്ചെടുക്കുന്ന ഏർപ്പാടാണ് തുടർന്ന് വന്നിരുന്നത്. അത് മാത്രമല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എന്തെങ്കിലും വാങ്ങുകയോ മറ്റോ ചെയ്താൽ ആയിരം രൂപയുടെ ഇടപാടിന് ഒരു മാസം കഴിയുമ്പോൾ 500 രൂപയോളം അധികമായി നൽകേണ്ട അവസ്ഥയും ഈ ക്രെഡിറ്റ് കാർഡ് ഏർപ്പാടിന് ഉണ്ട്.
സ്കൂട്ടർ ബൈക്ക് തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾക്ക് വരെ ഏറ്റവും എളുപ്പത്തിൽ വായ്പ അനുവദിക്കുന്ന ഏർപ്പാട് നടപ്പിലാക്കി കൊണ്ടാണ് കോട്ടക് മഹീന്ദ്ര കേരളത്തിലെ വാഹന വിപണി കയ്യടക്കിയത്. വായ്പത്തുക മുഴുവനായും അടച്ചു കഴിഞ്ഞാൽ പോലും പല കാരണങ്ങൾ പറഞ്ഞ് അധികമായി പണം അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യാത്ത ആൾക്കാർക്ക് വാഹന വായ്പ അടച്ചുതീർത്തത് സംബന്ധിച്ച എൻ ഒ സി നൽകാതിരിക്കുകയും ചെയ്യുന്ന ഏർപ്പാടുകളുടെ പേരിൽ ബാങ്കിന് എതിരെ ഉപഭോക്തൃ കോടതികളിൽ കേസുകൾ വന്നിരുന്നതാണ്.
രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ വലിയ വളർച്ച നേടിയ ഒന്നാണ് കോട്ടക് മഹീന്ദ്ര. ഇപ്പോൾ ബാങ്കിൻറെ ഐടി സംവിധാനത്തിലെ തകരാറുകളുടെ പേരിലാണ് റിസർവ് ബാങ്ക് ഓൺലൈൻ ആരുടെ വിതരണം അടക്കം തടഞ്ഞിരിക്കുന്നത്. റിസർവ് ബാങ്കിൻറെ ഇതുപോലെയുള്ള നടപടികൾ നേരത്തെ എച്ച് ഡി എഫ് സി ബാങ്കിനെതിരെയും കൈകൊണ്ടിട്ടുണ്ട്.
ഏറ്റവും എളുപ്പത്തിൽ വായ്പകൾ അനുവദിക്കുക എന്ന തന്ത്രം നടപ്പിലാക്കിയത് വഴിയാണ് കേരളത്തിൽ കോട്ടക് മഹീന്ദ്ര ബാങ്കിന് വലിയ വളർച്ച നേടാൻ കഴിഞ്ഞത്. രാജ്യത്തെ ഒട്ടാകെയായി ഈ ബാങ്കിന് ആയിരത്തി എണ്ണൂറ്റി അറുപത്തിയൊമ്പത് ശാഖകളാണ് ഉള്ളത്. ഇതിൽ തന്നെ 36 ശാഖകൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ ആണ് ഈ ബാങ്കിൻറെ പ്രവർത്തനങ്ങൾ സംബന്ധിച്ച പല പരാതികളും പല അവസരങ്ങളിലും ഉണ്ടായിരുന്നു എങ്കിലും കേന്ദ്രസർക്കാരിൽ ഉള്ള സ്വാധീനം ഉപയോഗിച്ചുകൊണ്ട് ബാങ്ക് പ്രവർത്തനങ്ങൾ സുഗമമായി നടത്തിപ്പോവുകയാണ് ചെയ്തിരുന്നത് എന്ന ആക്ഷേപവും നിലവിലുണ്ട്.
കോട്ടക്ക് മഹീന്ദ്ര ബാങ്കിൻറെ പ്രമോട്ടർ കമ്പനികളിൽ ഒന്നായ ഇൻഫിന ഫിനാൻസ് എന്ന സ്ഥാപനം ഇലക്ട്രൽ ബോണ്ട് വഴി ബിജെപി എന്ന പാർട്ടിക്ക് കഴിഞ്ഞവർഷം 60 കോടി രൂപ നൽകിയത് സംബന്ധിച്ച വാർത്തകളും പുറത്തുവന്നിട്ടുള്ളതാണ്. ക്രമം വിട്ട പ്രവർത്തനങ്ങൾ വഴി ബാങ്ക് അമിതലാഭം കൊയ്യുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ ഉയർന്നപ്പോൾ അതിനെല്ലാം തടയിടാൻ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സംഭാവന നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ബാങ്ക് ശ്രമം നടത്തി. അങ്ങനെയാണ് 60 കോടി രൂപ പാർട്ടിക്ക് നൽകിയത് എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.