ദര്‍ശന്റെ അറസ്റ്റ് രാജ്യം ഉറ്റുനോക്കുന്ന കേസാണ്. അതിനാൽ നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നു -ഉപേന്ദ്ര

ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പർതാരം ദർശനും സുഹൃത്തും നടിയുമായ പവിത്രാ ഗൗഡയും അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കന്നഡ സിനിമാ താരം ഉപേന്ദ്ര. 

 

ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പർതാരം ദർശനും സുഹൃത്തും നടിയുമായ പവിത്രാ ഗൗഡയും അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കന്നഡ സിനിമാ താരം ഉപേന്ദ്ര.

കൊല്ലപ്പെട്ടയാള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടൻ കിച്ചാ സുദീപ് രംഗത്തെത്തിയതിന് പിന്നാലെയാണ് നടനും സംവിധായകനുമായ ഉപേന്ദ്രയും തന്റെ പ്രതികരണം അറിയിച്ചത്.

ഈ മാസം 13-നാണ് രേണുകാസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കുറ്റത്തിന് പവിത്രാ ഗൗഡയും ദർശനും അറസ്റ്റിലായത്. കേസിലെ ഒന്നും രണ്ടും പ്രതികളാണ് പവിത്ര ഗൗഢയും ദര്ശനും. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായതോടെയാണ് കന്നഡ ചലച്ചിത്രരംഗത്തെ പ്രമുഖർ ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയത്.

“കുറച്ച്‌ ദിവസങ്ങളായി നടക്കുന്ന ഈ കേസന്വേഷണം കർണാടകയിലുള്ളവർ മാത്രമല്ല, രാജ്യമെമ്ബാടുമുള്ളവരാണ് ഉറ്റുനോക്കുന്നത്. നിഷ്പക്ഷമായ തീരുമാനവും നീതിയുമാണ് ഈ ഹൈ പ്രൊഫൈല്‍ കേസിന്റെ വിചാരണയ്ക്കൊടുവില്‍ പ്രതീക്ഷിക്കുന്നത്.” എന്നാണ് അദ്ദേഹം കുറിച്ചത്.