ജിം പരിശീലകനായ കാമുകനെ വിവാഹം കഴിക്കാൻ ഭർത്താവിനെ ക്വട്ടേഷൻ നല്‍കി കൊന്ന യുവതി മൂന്ന് വർഷത്തിനു ശേഷം പിടിയിലായി.
ഹരിയാന സ്വദേശിയായ വിനോദ് ബരാരയാണ് കൊലപെട്ടത്. ഇതോട്കൂടെ ഭാര്യയായ നിധി അറസ്റ്റിലാവുകയായിരുന്നു. പൊലീസിന് ലഭിച്ച ഒരു വാട്ട്സ്‌ആപ്പ് സന്ദേശമാണ് കൊലപാതകത്തിന്റെ സൂത്രധാരയിലേക്കെത്താൻ പൊലീസിന് സഹായകമായി തീർന്നത്.
കമ്ബ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന വിനോദ് ബരാര ഭാര്യക്കും മകള്‍ക്കുമൊപ്പം ഹരിയാനയിലെ പാനിപ്പത്തിലാണ് താമസിച്ചിരുന്നത്. ഇതിനിടെ നിധി തൻ്റെ ജിം പരിശീലകനായ സുമിത്തുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വിനോദ് അറിയുകയും ഇതേക്കുറിച്ച് ഭാര്യയോട് ചോദിക്കുകയും ചെയ്തു.ഈ ബന്ധം ഇവർക്കിടയില്‍ നിരന്തര വഴക്കിന് കാരണമായിരുന്നു.
വഴക്ക് പതിവായതോടെയാണ് നിധി കാമുകൻ സുമിത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊല്ലാൻ പദ്ധതിയിട്ടത്.