ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിന് ഉണ്ടായ വമ്പൻ പരാജയത്തിൽ സംസ്ഥാന നേതൃത്വം നൽകിയ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ടും പരിശോധിച്ച് പോളിറ്റ് ബ്യൂറോ കേരള കാര്യത്തിൽ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുവാൻ തീരുമാനിച്ചതായി അറിയുന്നു അടുത്ത ദിവസം പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് നേരിട്ട് എത്തി പ്രശ്നപരിഹാരത്തിന് കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിക്കും എന്നാണ് അറിയുന്നത് തെരഞ്ഞെടുപ്പ് തോൽവിയുടെ മുഖ്യ കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്ന കണ്ടെത്തലാണ് പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് ഉള്ളത് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സ്വീകരിച്ച നിലപാടുകളും പൊതുജനങ്ങൾക്ക് മുൻപിൽ പോലും അദ്ദേഹം നടത്തിയ ധിക്കാരപരമായ വാക്കുകളും പ്രവർത്തിയും ജന
ങ്ങളെ വല്ലാതെ വെറുപ്പിച്ചു എന്ന് പോളിറ്റ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട് ഒന്നുകിൽ മുഖ്യമന്ത്രി പദത്തിൽ നിന്നും പിണറായി വിജയൻ ഒഴിയുക എന്നതും അതല്ല എങ്കിൽ ഇപ്പോഴത്തെ ശൈലി മാറ്റുക എന്നതും അതുപോലെതന്നെ മന്ത്രിസഭയിൽ അഴിച്ചു പണി നടത്തി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പുതിയ ആൾക്കാരെ ഉൾപ്പെടുത്തുക എന്നതും ആയിരിക്കും പോളിറ്റ് ബ്യൂറോ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ എന്നാണ് അറിയുന്നത്
ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ചു ഈ സർക്കാർ വലിയതോതിൽ ജനങ്ങളിൽ നിന്നും അകലുകയും പൊതുസമൂഹത്തിന്റെ എതിർപ്പുകൾ നേടിയെടുക്കുകയും ചെയ്തു എന്നാണ് ഒരു വിലയിരുത്തൽ അതുപോലെതന്നെ രണ്ടാം പിണറായി സർക്കാരിൽ അംഗങ്ങളായി വന്ന മന്ത്രിമാർ പിടിപ്പുകട്ടവരാണ് എന്ന വിലയിരുത്തലും പോളിറ്റ് ബ്യൂറോയ്ക്ക് ഉണ്ട് ഇതിനെല്ലാം ഉപരിയായി സാമ്പത്തികമായി ദരിദ്ര അവസ്ഥയിൽ നിൽക്കുമ്പോഴും സർക്കാർ നേതൃത്വത്തിൽ ധൂർത്തും ആഡംബരങ്ങളും നടത്തിയതും ജനങ്ങളിൽ അവ മതിപ്പ് ഉണ്ടാക്കി എന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തിയിട്ടുണ്ട്
കേരളത്തിലെ സിപിഎം പാർട്ടി സംവിധാനത്തിൻ്റെ പ്രവർത്തനത്തിലും കേന്ദ്ര നേതൃത്വം തൃപ്തരല്ല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വോട്ടെടുപ്പ് നടക്കുകയും ഇതിൻറെ വിലയിരുത്തൽ നടത്തി പാർട്ടി പ്രാദേശിക ഘടകങ്ങൾ മുകൾത്തട്ടിലേക്ക് കൈമാറിയ കണക്കുകൾ വെറും തട്ടിക്കൂട്ടലുകൾ ആയിരുന്നു എന്നും ജനങ്ങൾക്കിടയിൽ ബന്ധപ്പെട്ട ഉണ്ടാക്കിയ വോട്ട് കണക്കുകൾ ആയിരുന്നില്ല എന്നും പോളിറ്റ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട് പല മണ്ഡലങ്ങളിലും ഇടതു മുന്നണി സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന തരത്തിലുള്ള കണക്കുകളാണ് പാർട്ടി ഘടകങ്ങൾ കൈമാറിയിരുന്നത്
സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമൂഹിക പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറുകൾ സാധനങ്ങൾ ഇല്ലാതെ കാലി ആയതും ആശുപത്രികളിൽ മരുന്നുകൾ ഇല്ലാതെ വന്നതും കർഷകരുടെ വിള സംഭരിച്ച ശേഷം അവർക്ക് പണം നൽകാതെ വന്നതും സർക്കാരിന് എതിരായി മാറി മാത്രവുമല്ല പരമ്പരാഗത വ്യവസായ മേഖലയായ കയർ കശുവണ്ടി കൈത്തറി രംഗങ്ങളിൽ പകർച്ച ഉണ്ടാവുകയും വലിയതോതിൽ തൊഴിൽ നഷ്ടം വരികയും ചെയ്തത് ഈ മേഖലയിലെ തൊഴിലാളികളെ പാർട്ടിയിൽ നിന്നും അകറ്റിയതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്
കമ്മ്യൂണിസ്റ്റ് ശൈലി എല്ലാരും ഉൾക്കൊള്ളുകയും ജനങ്ങളാണ് പരമാധികാരികൾ എന്ന ബോധത്തോടുകൂടി വിനയത്തോടെ പെരുമാറുകയും ചെയ്യുക എന്ന രീതിയിലേക്ക് ഭരണകൂടവും പാർട്ടിയും പാർട്ടി പ്രവർത്തകരും മാറണമെന്നും അല്ലാത്തപക്ഷം വരും തെരഞ്ഞെടുപ്പുകളിൽ കനത്ത പ്രതിസന്ധിയെ നേരിടേണ്ടി വരും എന്നും പോളിറ്റ് ബ്യൂറോ മുന്നറിയിപ്പ് നൽകുന്നുണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിൽ നിന്നും അകന്നു എന്നത് വാസ്തവമാണ് അതിൻറെ പ്രതിധ്വനികളാണ് തെരഞ്ഞെടുപ്പിൽ വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയത് അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് ശൈലിയിൽ തിരികെ വന്നുകൊണ്ട് ജനങ്ങൾക്കിടയിൽ വിനയത്തോടെ പ്രവർത്തിക്കാൻ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും തയ്യാറാകണം എന്നും പോളിറ്റ് ബ്യൂറോ നിർദ്ദേശിക്കുന്നുണ്ട്
ഇന്ത്യയിലെ സിപിഎം എന്ന പാർട്ടിക്ക് ആകെ ഭരണം ഉള്ളത് കേരളത്തിൽ മാത്രമാണ് ദേശീയതലത്തിൽ പാർട്ടിയുടെ നിലനിൽപ്പ് കേരളത്തിലെ ഭരണത്തിന്റെ തണലിൽ ആണ് എന്ന് പറയുന്നതാണ് ഏറെ ശരി ഈ യാഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോൾ കേരളത്തിൽ കൂടി ഭരണം ഇല്ലാതെ വരുന്ന സ്ഥിതി സിപിഎം കേന്ദ്ര നേതൃത്വത്തിന് ചിന്തിക്കാൻ പോലും കഴിയില്ല അതുകൊണ്ടുതന്നെ എത്ര കടുത്ത തീരുമാനം എടുക്കുന്നതിനും അത് കർക്കശമായി നടപ്പിലാക്കുന്നതിനും തലസ്ഥാനത്ത് എത്തുന്ന പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി തയ്യാറാകും എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ഉള്ളത് പാർട്ടി നേതൃത്വത്തിൽ തന്നെ ഒരു വിഭാഗം മുഖ്യമന്ത്രി പിണറായി വിജയൻറെ ശൈലിയോട് എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട് ഇതുകൂടി പരിഗണിച്ചാൽ ഒരുപക്ഷേ മുഖ്യമന്ത്രിയെ മാറ്റിയുള്ള ഒരു പരീക്ഷണത്തിന് കേരളത്തിലെ സിപിഎം പാർട്ടിക്ക് തയ്യാറാകേണ്ടിവരും എന്ന രീതിയിലാണ് പോളിറ്റ് ബ്യൂറോയുടെ നീക്കങ്ങൾ എന്തായാലും ശരി എട്ടു വർഷക്കാലമായി മുഖ്യമന്ത്രി പദത്തിൽ ഇരിക്കുകയും ഭരണത്തെയും പാർട്ടിയെയും സ്വയം വരുതിയിൽ നിർത്തി മുന്നോട്ടു പോവുകയും ചെയ്ത പിണറായി വിജയൻ എന്ന നേതാവിൻറെ ഇതേവരെയുള്ള ഒറ്റയാൻ പോക്ക് ഇനി തുടരാൻ സാധ്യതയില്ലാത്ത രീതിയിലുള്ള തീരുമാനങ്ങൾ ആയിരിക്കും വരും നാളുകളിൽ ഉണ്ടാവുക