കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പരമാധികാരിയാണ് കെപിസിസി പ്രസിഡൻറ് ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് സാമാന്യ ബുദ്ധിയിൽ നോക്കിയാൽ പിന്നിൽ നിൽക്കുന്ന സമൂഹത്തിനും പാർട്ടി പ്രവർത്തകർക്കും മാതൃകയായി പ്രവർത്തിക്കേണ്ടതാണ് നിലവിലെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഏതായാലും ഒരു നൂറ്റാണ്ട് എങ്കിലും പിറകിലോട്ട് പോയ സ്ഥിതിയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത് അദ്ദേഹം മാത്രമല്ല മുതിർന്ന മറ്റൊരു നേതാവ് രാജ്മോഹൻ ഉണ്ണിത്താനും സുധാകരന്റെ ഒപ്പം നിൽക്കുന്നുണ്ട് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് കെ സുധാകരൻ അദ്ദേഹത്തിൻറെ കണ്ണൂരിലെ വീടിൻറെ പരിസരത്തുനിന്ന് കൂടോത്രം നടത്തിയ വസ്തുക്കൾ കണ്ടെത്തിയ സംഭവവും ഇതിൻറെ പേരിൽ സുധാകരനും ഉണ്ണിത്താനും നടത്തിയ പരാമർശങ്ങളും ഇ
പ്പോൾ കേരളത്തിൽ വലിയ ചർച്ചയായി നിൽക്കുകയാണ് ഏതായാലും ഇത്രയും മോശമായ ഒരു വിഷയം ജനങ്ങൾ വലിയ ഉയരത്തിൽ കാണുന്ന നേതാക്കളിൽ നിന്നും പുറത്തുവന്നത് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട്
യക്ഷിയും ഗന്ധർവനും മാടനും മറുതയും ചാമുണ്ഡിയും ചുടലഭദ്രയും ഒക്കെ വാണിരുന്ന ഒരു കേരളം പണ്ട് ഉണ്ടായിരുന്നുഇവരൊക്കെ വിചാരിച്ചാൽ പച്ച മനുഷ്യനെ കടിച്ചു കൊല്ലാൻ കഴിയുമെന്നും രക്തം ഊറ്റിക്കുടിച്ച് മനുഷ്യനെ മരണത്തിൽ എത്തിക്കാൻ കഴിയും എന്നും ഒക്കെ വിശ്വസിച്ചിരുന്ന ബുദ്ധിശൂന്യരായ ജനങ്ങളായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്നത് ഇത്തരം അന്ധവിശ്വാസങ്ങളുടെ ഇരുട്ടറകളിൽ കഴിഞ്ഞിരുന്ന പാവപ്പെട്ട ദരിദ്ര ജനങ്ങളെ സമൂഹത്തിൻറെ മുൻനിരയിലേക്ക് എത്തിക്കുവാനും തികച്ചും തെറ്റായ വിശ്വാസങ്ങളിൽ നിന്നും മോചിപ്പിക്കുവാനും പ്രവർത്തിച്ച ശ്രീനാരായണ ഗുരു അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും ഒക്കെയുള്ള ആൾക്കാർ സമൂഹത്തെ വലിയ മാറ്റത്തിലേക്ക് എത്തിച്ചു എന്നത് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്
ചെത്തിപ്പൂവും ചെമ്പരത്തി പൂവും വെറ്റിലയും അടക്കയും അതിനിടയിൽ ഒരു ചെമ്പ് തകിടും നോൺ വെജ് ഇനമായി ഒരു കോഴി തലയും കണ്ടെത്തിയാൽ ശത്രുസംഹാരത്തിന് നടത്തിയ കൂടോത്രത്തിന്റെ തെളിവായി മാറിയിരുന്ന ഒരു കാലം പണ്ട് നമുക്കുണ്ടായിരുന്നു ഒരു നൂറ്റാണ്ട് എങ്കിലും കടന്നാണ് ഇന്നത്തെ സമൂഹം ജീവിക്കുന്നത് എല്ലാതരത്തി
ലുമുള്ള പുരോഗമനവും വികസനവും അനുഭവിച്ചറിയുന്ന ഒരു തലമുറയ്ക്ക് മുന്നിലേക്കാണ് കെപിസിസിയുടെ പ്രസിഡണ്ടായ കെ സുധാകരനും നിലവിൽ പാർലമെൻറ് അംഗമായ രാജ്മോഹൻ ഉണ്ണിത്താനും തനി അപരിഷ്കൃതമായ ഏതോ കാലത്തിൻറെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നതിന് കഴിയുന്ന വിധത്തിൽ അനാചാരത്തിന്റെയും ദുരാചാരത്തിന്റെയും വാക്കുകളെ ഉച്ചരിച്ച് പൊതുജനങ്ങൾക്കു മുമ്പിൽ അപഹാസ്യരായിരിക്കുന്നത് സുധാകരന്റെയും ഉണ്ണിത്താന്റെയും കൂട്ടായ്മയിൽ പുറത്തുവന്ന കൂടോത്ര കഥകൾ യഥാർത്ഥത്തിൽ കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരെ മുഴുവൻ നാണക്കേടിന്റെ പടുകുഴിയിൽ വീഴിച്ചു എന്നതാണ് വാസ്തവം ഇന്നത്തെ കാലത്ത് ആരും ചിന്തിക്കുക പോലും ചെയ്യാത്ത വിവരക്കേടുകൾ വലിയ കണ്ടെത്തലിന്റെ ഭാഗം എന്ന വിധത്തിൽ നെളിഞ്ഞ നിന്ന് വിശദീകരിക്കുന്ന കെ സുധാകരനും ഉണ്ണിത്താനും നാടിനു തന്നെ അപമാനമായി മാറിയിരിക്കുന്നു
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വിജയം നേടി അഭിമാനത്തോടെ നട്ടെല്ല് നിവർത്തിയ കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരെ ആണ് സുധാകരനും ഉണ്ണിത്താനും കൂടി നാണക്കേടിന്റെ ഉച്ചകോടിയിൽ എത്തിച്ചിരിക്കുന്നത് കൂടോത്രത്തിന്റെ തെളിവു കണ്ടെത്തി അത് നിരത്തിവെച്ച് കെപിസിസിയുടെ പ്രസിഡൻറ് പറഞ്ഞ വാക്കുകൾ അത്ഭുതപ്പെടുത്തുന്നതാണ് അദ്ദേഹം പറഞ്ഞത് തൻറെ ജീവൻ നഷ്ടപ്പെടാഞ്ഞത് ഭാഗ്യം എന്നാണ് ഇത് പറയുമ്പോൾ സുധാകരൻ അംഗീകരിക്കുന്ന ഒരു കാര്യമുണ്ട് ഈ കാലത്തും കൂടോത്രത്തിനും മന്ത്രവാദത്തിനും മണ്ടത്തരങ്ങൾക്കും പ്രസക്തിയുണ്ട് എന്ന് വെളിപ്പെടുത്തുകയാണ്
മലയാളിയായ ഒരു ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ തൊടുത്തുവിട്ട യന്ത്രം ചന്ദ്രനിൽ കാലുകുത്തി അവിടുത്തെ വിവരങ്ങൾ ഭൂമിയിലേക്ക് ചിത്രങ്ങളടക്കം കൈമാറിയ ശാസ്ത്രീയ യുഗത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഒരു സമൂഹമാണ് മലയാളികളുടെ ത് എന്ന കാര്യമെങ്കിലും ഈ പറയുന്ന നേതാക്കൾ ഓർക്കേണ്ടതായിരുന്നു ഇവിടെ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട് എത്ര വലിയ പുരോഗമനം പറയുമ്പോഴും കാര്യസാധ്യങ്ങളുടെ വഴിയിൽ എത്തുമ്പോൾ എന്തു നീച പ്രവർത്തിക്കും വളരെ ഉയരത്തിൽ നിൽക്കുന്നവർ പോലും തയ്യാറാവുന്നു എന്നതാണ് വാസ്തവം
സുധാകരന്റെയും ഉണ്ണിത്താന്റെയും കൂടോത്രം മഹത്വങ്ങൾ കാണുമ്പോൾ ചിന്തിച്ചു പോകുന്ന മറ്റൊരു കാര്യം ഉണ്ട് കൂടോത്രത്തിലും മന്ത്രവാദത്തിലും ഒക്കെ ഇപ്പോഴും വിശ്വാസം ഉണ്ടെങ്കിൽ ഇതെല്ലാം നടത്തിയാൽ മന്ത്രവാദി പറയും പോലെ കാര്യങ്ങൾ നടക്കും എങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രിയപ്പെട്ട സുധാകരനും ഉണ്ണിത്താനും പറ്റുമെങ്കിൽ മറ്റുള്ള സ്ഥാനാർഥികളും ഒരു മികച്ച മന്ത്രവാദിയെ കണ്ടുപിടിച്ച് ഒരു കൂടോത്രം നടത്തിയാൽ ശത്രുപക്ഷത്തുള്ള സ്ഥാനാർത്ഥി തോറ്റ് തൊപ്പിയിട്ടുമല്ലോ കോടിക്കണക്കിന് രൂപ വാരിവിതറി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്ന അനാവശ്യ ചെലവ് ഒഴിവാക്കാനും വലിയ ഡിമാൻഡുള്ള ഒരു മന്ത്രവാദിക്ക് അയാൾ പറയുന്ന വലിയ തുക നൽകിയാൽ പോലും കൂടോത്രത്തിലൂടെ തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകുമെങ്കിൽ അത് ഒന്ന് അടുത്ത തെരഞ്ഞെടുപ്പിൽ പരീക്ഷിക്കുകയും അത് ജയിക്കുകയാണെങ്കിൽ ഈ തന്ത്രം മറ്റു നേതാക്കൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യാൻ കഴിഞ്ഞാൽ ചുരുങ്ങിയത് കണ്ണൂരിൽ എന്തിലും ജനാധിപത്യം കൂടോത്രത്തിന്റെ കൂടക്കുള്ളിൽ സുരക്ഷിതമായി കിടക്കുന്ന സ്ഥിതി നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും