റേഷൻകടകൾ വീണ്ടും അടഞ്ഞു കിടക്കും

പാവങ്ങൾക്ക് ഇനി പട്ടിണിയുടെ നാല് നാളുകൾ

 പാവപ്പെട്ടവർക്കും സാധാരണ ജനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ കൃത്യമായി ലഭ്യമാക്കുന്നതിന് വേണ്ടി സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഒരു സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ് റേഷൻ കടകൾ പൊതു വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില എത്ര വർദ്ധിച്ചാലും റേഷൻ വസ്തുക്കൾ നിയന്ത്രിത വിലയ്ക്ക് പാവങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് റേഷൻ സംവിധാനം വഴി സർക്കാർ നടപ്പിലാക്കുന്നത് നിർഭാഗ്യവശാൽ കുറച്ചുകാലമായി കേരളത്തിലെ റേഷൻ കടകളുടെ നടത്തിപ്പും സാധനങ്ങളുടെ വിതരണവും പതിവായി തകരാറിൽ ആകുന്ന കാഴ്ചയാണ് കാണുന്നത് ഇപ്പോൾ ഏറ്റവും ഒടുവിൽ ഇന്നുമുതൽ നാല് ദിവസം കേരളത്തിലെ റേഷൻ കടകൾ അടച്ചുപൂട്ടിക്കിടക്കുന്ന സ്ഥിതിവരികയാണ്

ശനിയാഴ്ച കണക്കെടുപ്പിന്റെ പേരിൽ ഉള്ള മുടക്കവും ഞായറാഴ്ച അവധി ദിന മുടക്കവും ആണ് എന്നാൽ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ റേഷൻ വ്യാപാരികൾ സമരം നടത്തുന്നത് വഴി റേഷൻ കടകൾ അടഞ്ഞുകിടക്കുന്ന സ്ഥിതിയും ഉണ്ടാവുകയാണ് പൊതുജനങ്ങൾ എന്ന പട്ടികയിൽ പെടുന്ന കുറച്ചു ശതമാനം ആൾക്കാർക്ക് ഇതൊന്നും ബാധകം ആവില്ല എന്നാൽ ബിപിഎൽ കാർഡിൽ പെട്ട ആൾക്കാർ അടക്കമുള്ള പാവപ്പെട്ടവരും സാധാരണക്കാരും ഈ നീണ്ട ദിവസങ്ങളിലെ മുടക്കം നിമിത്തം വലിയ ദുരിതത്തിൽ ആവും എന്ന കാര്യത്തിൽ തർക്കമില്ല

റേഷൻ കട ഉടമകൾ എന്നും പരാതിക്കാരാണ് മാന്യമായ ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നില്ല എന്നതാണ് മുഖ്യകാരണം ഇതിനു പുറമേയാണ് പലതരത്തിലുള്ള ആധുനികവൽക്കരണത്തിന്റെ നടപടികളുടെ പേരിൽ റേഷൻ കട ഉടമകൾ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്നത് കേരളത്തിൽ റേഷൻ കടകളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് കടകളിൽ ഇ പോസ് മെഷീൻ ഉപയോഗിച്ചാണ് കാർഡ് ഉടമകൾക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നത് മാസത്തിൽ ഒന്ന് രണ്ട് ദിവസമെങ്കിലും ഈ സംവിധാനം തകരാറിലെത്തുന്ന സ്ഥിതി തുടങ്ങിയിട്ട് കാലം ഏറെയായി

കേരളത്തിലെ പതിനാലായിരത്തിൽ അധികം റേഷൻ കടകളാണ് വരുന്ന നാല് ദിവസങ്ങളിൽ അടച്ചുപൂട്ടി കിടക്കുക റേഷൻ കടപുടമകളുടെ വേതനം പരിഷ്കരിക്കുക ഉടനെ കിടക്കുന്ന പെൻഷൻ വിതരണം ചെയ്യുക കമ്മീഷൻ ഇനത്തിൽ കുടിശ്ശികയുള്ള തുക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് കടയുടെ മകൾ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ കടയടച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിലെ റേഷൻ കട ഉടമകൾക്ക് പല പാർട്ടികളുടെ കീഴിലുള്ള പല സംഘടനകളും ഉണ്ട് ഈ സംഘടനകൾ എല്ലാം ചേർന്നു കൊണ്ടാണ് രണ്ടു ദിവസങ്ങളിലെ സമരം പ്രഖ്യാപിച്ചത് സമര പ്രഖ്യാപനം പുറത്തുവന്ന ശേഷം ഭക്ഷ്യ വകുപ്പ് മന്ത്രി അനിൽകുമാറും ധനകാര്യ മന്ത്രി ബാലഗോപാലും സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല ഇതിനെ തുടർന്നാണ് കടയുടമകൾ സമരവുമായി മുന്നോട്ട് നീങ്ങുന്നത്

റേഷൻ സമ്പ്രദായം എന്നത് ഒരു സ്റ്റാറ്റ്യൂട്ടറി സംവിധാനം ആണ് അതുകൊണ്ടുതന്നെ ഈ സംവിധാനം ഒരു കാരണവശാലും തടസ്സപ്പെടാൻ പാടില്ല എന്നാണ് നിയമം എന്നാൽ കേരളത്തിൽ എങ്കിലും റേഷൻ സംവിധാനത്തിന്റെ നടത്തിപ്പ് പൂർണമായും പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നു റേഷൻ കട ഉടമകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളും അവരുടെ പരാതികളും അടിയന്തരമായി തന്നെ പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം ഉണ്ടാകേണ്ട കാലം കഴിഞ്ഞിരിക്കുന്നു കടയുടമകൾ അല്ലെങ്കിൽ അവരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരുമ്പോൾ വഴിപാട് കണക്ക് ഒരു ചർച്ചയ്ക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി രംഗത്ത് വരിക പതിവാണ് ഇത് പലപ്പോഴും ഗുണകരമായി അവസാനിക്കാറില്ല കടയുടെ മകളെ സംബന്ധിച്ചിടത്തോളം അവരുടെ പല ഡിമാന്റുകളും സാമ്പത്തികമായ കാര്യത്തിൽ ആയിരിക്കും അവർക്ക് നൽകേണ്ട ആനുകൂല്യങ്ങളും മറ്റും കൃത്യമായി സർക്കാരിന് നൽകാൻ കഴിയാതെ വരുമ്പോൾ ആണ് റേഷൻ വ്യാപാരികൾ സമരത്തിൻറെ പാതയിലേക്ക് പോകുന്നത്

റേഷൻ സംവിധാനത്തിന് പരിമിതികൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് കാലങ്ങൾക്കു മുമ്പ് സംസ്ഥാന സർക്കാർ സപ്ലൈകോയുടെ കീഴിൽ മാവേലി സ്റ്റോറുകളും മറ്റ് ന്യായവില ഷോപ്പുകളും തുടങ്ങിയത് എന്നാൽ ഇപ്പോൾ ഈ സംവിധാനങ്ങളും പൂർണമായും തകർന്നു കിടക്കുന്നു എന്നതാണ് വാസ്തവം മാവേലി സ്റ്റോറുകളിലെ ഷെൽഫുകൾ ഭക്ഷ്യവസ്തുക്കളും മറ്റും ഇല്ലാത്തതുമൂലം കാലിയായി കിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി പലതരത്തിലുള്ള പരാതികളും മറ്റും ഈ വിഷയത്തിൽ മാധ്യമങ്ങളിൽ തുടർച്ചയായി വന്നു കഴിഞ്ഞിട്ട് പോലും ഫലപ്രദമായ ഒരു ഇടപെടൽ നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കുവാൻ സർക്കാരിന് കഴിഞ്ഞില്ല എന്നത് ഖേദകരമാണ്

രണ്ടുമാസങ്ങൾ കൂടി കഴിഞ്ഞാൽ കേരളത്തിൽ ആഘോഷങ്ങളുടെ ഓണക്കാലം എത്തുകയാണ് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള ആഘോഷമാണ് ഓണക്കാലത്ത് നടക്കുക മറ്റുതരത്തിലുള്ള ആഘോഷങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി കേരളത്തിലെ ജനങ്ങളെ അനുവദിക്കുന്നില്ല എന്നാൽ സമൃദ്ധിയുടെ ആഘോഷം കൂടിയായ ഓണക്കാലത്ത് പട്ടിണി കിടക്കാതെ ഭക്ഷണം കഴിച്ചു ഓണം ആഘോഷിക്കാനുള്ള അവസരം എങ്കിലും ഉണ്ടാകണമെങ്കിൽ ഇപ്പോൾ തന്നെ കാര്യക്ഷമമായ ഇടപെടൽ നടത്തി അടച്ചുപൂട്ടി കിടക്കുന്നതും ഭക്ഷ്യവസ്തുക്കൾ ഇല്ലാതെ കാലിയായി കിടക്കുന്നതും ആയ സർക്കാർ സംവിധാനത്തിലെ എല്ലാ വിതരണ ശൃംഖലകളും സുഗമമായി പ്രവർത്തിക്കുന്നതിന് അവസരം ഉണ്ടാക്കുകയാണ് വേണ്ടത്