തിരുവനന്തപുരം ഇസ്ലാം സാമ്രാജ്യം.

തിരുവനന്തപുരം ഇസ്ലാം സാമ്രാജ്യം.

ടയ്ക്കിടെ സാമുദായികമായ ചില തർക്കങ്ങളും സംഘർഷങ്ങളും ഒക്കെ ഉണ്ടാകാറുണ്ടെങ്കിലും കേരളം സാമുദായിക സൗഹൃദം നിലനിർത്തി പോരുന്ന ഒരു സംസ്ഥാനമാണ്. കേരളത്തിലും വല്ലപ്പോഴും ഒക്കെ അപസ്വരങ്ങൾ ഉയരുക ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള എന്തെങ്കിലും തർക്കത്തിന്റെ പേരിൽ ആയിരിക്കും. തർക്കം എത്ര രൂക്ഷമായാലും അതിനിടയിൽ സമവായത്തിന്റെയും സൗഹൃദത്തിന്റെയും ഇടപെടൽ ഉണ്ടാവുകയും ഒടുവിൽ രമ്യമായി പ്രശ്നം പരിഹരിച്ച് സൗഹൃദം നിലനിർത്തുകയും ചെയ്തിട്ടുള്ള അനുഭവങ്ങളാണ് നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ സംസ്ഥാനത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ ഒരു പഞ്ചായത്തിൽ കേരളീയ സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത ചിലതെല്ലാം നടക്കുന്നു എന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയിലെ ഒരു അംഗമാണ് യൂട്യൂബ് ചാനൽ വഴി ഈ അസ്വസ്ഥതയുടെ വിവരം പുറത്തുവിട്ടത്. എന്നാൽ ജീവ ഭയത്താൽ ഈ പഞ്ചായത്ത് അംഗം പുറത്ത് വിട്ട വാർത്തയിൽ പേര് പറയുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

തിരുവനന്തപുരം ജില്ലയിലെ പൂവാർ പഞ്ചായത്തിലാണ് മുസ്ലിം മത വിഭാഗത്തിന്റെ ഇടയിൽ പ്രവർത്തിക്കുന്ന തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടന പൗര അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിൽ ആഹ്വാനങ്ങളും നിർദ്ദേശങ്ങളും ആയി രംഗത്ത് വന്നിരിക്കുന്നത്. ഈ പഞ്ചായത്ത് ഒരു ഇസ്ലാമിക സാമ്രാജ്യം ആക്കി മാറ്റിയിരിക്കുന്നു എന്നാണ് വിവരം വെളിപ്പെടുത്തിയ പഞ്ചായത്ത് അംഗം പറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ തീവ്രവാദ സ്വഭാവമുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സംഘത്തിന് ഗുണ്ടകളുടെ പിൻബലം ഉണ്ട് എന്നും അതുകൊണ്ടുതന്നെ ആരും എതിർക്കാൻ മുന്നോട്ടു വരുന്നില്ല എന്നും ആണ് പഞ്ചായത്ത് മെമ്പർ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.പഞ്ചായത്ത് മെമ്പർ തൻറെ സ്വന്തം വാർഡിൽ ഈ തീവ്രവാദ സംഘം ജമാഅത്ത് ഇസ്ലാമി സംഘടനയുടെ പേര് പറഞ്ഞു കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ആ സംഘടനയുടെ യഥാർത്ഥ പ്രവർത്തന രീതികൾ ഉപേക്ഷിച്ച് താലിബാനിസം നടപ്പിലാക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു എന്നാണ് പഞ്ചായത്ത് മെമ്പർ ആരോപിക്കുന്നത്. മെമ്പറുടെ വാർഡിൽ 3 ജമാഅത്തുകൾ പ്രവർത്തിക്കുന്നുണ്ട് ഇവിടം കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള ഭീഷണിയുടെ ഇടപെടൽ നടത്തി ജനങ്ങളെ വലകെട്ടി നിർത്തിയിരിക്കുന്നത് എന്നും മെമ്പർ പറയുന്നു. ഈ സംഘടനയുടെ പേരിൽ ചിലർ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള ഭയപ്പാട് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് തുടർന്നുവരുന്നത് എന്ന് പറയുന്നു.

മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളും നിർദ്ദേശങ്ങളും ആണ് ഈ സംഘം വാർഡിലെ ജനങ്ങൾക്ക് മുമ്പിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇവിടെയുള്ള മുസ്ലിം മത വിശ്വാസികൾ ആരും തന്നെ മറ്റു മതസ്ഥരായ ആൾക്കാരുമായി ഇടപെടുവാനോ സഹകരിക്കാനോ മിണ്ടുവാനോ പാടില്ല എന്ന കർക്കശമായ നിർദ്ദേശമാണ് ഇവർ നൽകിയിരിക്കുന്നത്. ഭീഷണിയുടെ സ്വരത്തിലാണ് ഈ സംഘം ആരുമായും സംസാരിക്കുന്നത്. അന്യമതസ്ത്തരുമായി എന്തെങ്കിലും തരത്തിൽ ഒരു മുസ്ലിം മത വിശ്വാസി ബന്ധപ്പെട്ടവർക്കെതിരെ ഊരുവിലേക്ക് പ്രഖ്യാപിക്കുകയാണ്.വെളിപ്പെടുത്തലുമായി രംഗത്തുവന്ന പഞ്ചായത്ത് മെമ്പറിന്റെ വാർഡിൽ സാമൂഹ്യ സേവന സംഘടനയായ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മൂന്ന് കുടുംബങ്ങൾക്ക് സൗജന്യമായി വീട് വെച്ച് നൽകുന്ന പ്രവർത്തനം നടത്തി. എന്നാൽ പണിപൂർത്തിയായ വീടുകൾ വീടില്ലാത്ത കുടുംബത്തിന് കൈമാറുന്ന ചടങ്ങ് നടത്തുന്നതിൽ പോലും ഈ പറഞ്ഞ സംഘം അനാവശ്യമായ ഭീഷണിയുമായി രംഗത്തുവന്നു. അന്യമതസ്ഥരായ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ആൾക്കാരിൽ നിന്നും വീടിൻറെ താക്കോൽ വാങ്ങുവാൻ പാടില്ല എന്ന നിർദ്ദേശമാണ് ഈ താലിബാൻ സംഘം മുന്നോട്ടുവച്ചത്. ഇത്തരത്തിൽ മനുഷ്യത്വം രഹിതമായ പ്രവർത്തനങ്ങളാണ് പൂവാർ പഞ്ചായത്തിൽ തുടർന്നു വരുന്നത് എന്നാണ് വാർഡ് മെമ്പർ പരാതിപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പൂവാർ പഞ്ചായത്തിൽ മുസ്ലിം മത വിശ്വാസികൾ വലിയതോതിൽ തിങ്ങിപ്പാർക്കുന്ന ഇടമാണ്. അതുകൊണ്ടുതന്നെ മുസ്ലിം മുസ്ലിം മതപരമായ നിരവധി സംഘടനകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുമുണ്ട്. ഇത്തരത്തിൽ സാമുദായിക അംഗങ്ങൾക്ക് സഹായകരമായപ്രവർത്തനങ്ങൾ നടത്തുന്ന നല്ല സംഘടനകളെ പോലും തകർക്കുന്ന രീതിയിലുള്ള ഭീകരമായ പ്രവർത്തന ശൈലിയാണ് ഈ സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. തികച്ചും രഹസ്യ സ്വഭാവത്തിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ പോലും തകർക്കുന്ന ഈ സംഘത്തിൻറെ ഗൂഢാ പ്രവർത്തനങ്ങൾ പുറത്തു കൊണ്ടുവരണം എന്നും അതുവഴി ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തനങ്ങളെ തടയുവാൻ വഴിയൊരുക്കണമെന്നും ആഗ്രഹിച്ചു കൊണ്ടാണ് പേടിയോടുകൂടി ആണെങ്കിലും ഈ കാര്യങ്ങൾ പരസ്യമായി പറയുന്നത് എന്നാണ് പേരു വെളിപ്പെടുത്താത്ത പഞ്ചായത്ത് അംഗം പറഞ്ഞിട്ടുള്ളത്.