സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു

രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍:മ്മുവിലെ ബന്ദിപ്പോരയില്‍ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. . അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു.