സ്ത്രീയും പുരുഷനും തമ്മിലുള്ള ആകർഷണം പ്രകൃതി നിയമമാണ്. ഇത് ഏതെങ്കിലും നിയമം വഴി നിയന്ത്രിക്കാൻ കഴിയില്ല. പുരുഷന്മാർക്കു മുന്നിൽ അണിഞ്ഞൊരുങ്ങി നിന്ന് ആകർഷണം നേടുന്നത് സ്ത്രീകളുടെയും അതുപോലെ തന്നെ പുരുഷന്മാരുടെയും ഒരു സ്വഭാവമാണ്. ഈ അണിഞ്ഞൊരുങ്ങലുകൾ കുഴപ്പമുള്ള കാര്യമല്ല. എന്നാൽ അടുത്തകാലത്തായി ഇത്തരത്തിലുള്ള പ്രദർശന പരിപാടി എല്ലാ മാന്യതയുടെയും അതിരുകൾ കടക്കുകയാണ്. സ്ത്രീയുടെ മറക്കപ്പെടേണ്ട ഭാഗങ്ങൾ തുറന്നു കാണിച്ചു പൊതുവേദിയിൽ എത്തിയാൽ അത് നോക്കിനിൽക്കാൻ, വായി നോക്കികളായ പുരുഷന്മാർ ഏറെ ഉണ്ടാകും. ഈ ഉദ്ഘാടന പരിപാടി സ്ഥിരമായി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് സിനിമയിലും,മറ്റുമുള്ള താരങ്ങളായി മാറിയിരിക്കുന്നു എന്നതാണ് പ്രത്യേകത…. അൽപ്പ വസ്ത്രധാരികളായി നടികളും മറ്റും രംഗത്ത് വരുന്നത് ആളുകളെ കൂട്ടുന്നതിനുള്ള എളുപ്പമാർഗമായി ചിലർ കാണുന്നുമുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ പല വൻകിട സ്ഥാപനങ്ങളുടെയും ഉദ്ഘാടനങ്ങൾക്ക് നാട മുറിക്കാൻ കത്രികയുമായി ഇത്തരം അൽപ്പ വസ്ത്രധാരികളായ സിനിമാനടികൾ എത്തുന്നത്. എന്ത് ന്യായം നിരത്തിയാലും ഇതൊരു മാന്യമായ ഏർപ്പാടാണ് എന്ന് പറയാൻ കഴിയില്ല. ഈ അഭിപ്രായമാണ് നിയമസഭാ അംഗവും കുടുംബിനിയുമായ യു പ്രതിഭ എംഎൽഎ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. അവർ തന്നെ ഇത് പറഞ്ഞു കൊണ്ട് സങ്കടത്തോടെ ഒരു സൂചിപ്പിക്കുന്നുമുണ്ട്. ഞാൻ ഇതിൻറെ പേരിൽ സ്ത്രീ വിരോധിയും സദാചാരപോലീസുകാരിയും ആയി മാറിയേക്കും എന്നാണ് mla തന്നെ പറഞ്ഞിരിക്കുന്നത്.
സാംസ്കാരികമായും വിദ്യാഭ്യാസപരമായി ഉയരത്തിൽ നിൽക്കുന്ന സമൂഹമാണ് മലയാളികളുടെത്. എന്തുതരത്തിലുള്ള പരിഷ്കാരങ്ങളും കടന്നുവരുമ്പോൾ നമ്മുടെ പാരമ്പര്യവും സംസ്കാരവും പഠിപ്പിച്ചിട്ടുള്ള അതിർവരമ്പുകൾ പാലിക്കുവാൻ, കഴിഞ്ഞ കാലങ്ങളിൽ എല്ലാം സ്ത്രീയായാലും പുരുഷനായാലും ശ്രദ്ധിച്ചിട്ടുണ്ട്. സമീപകാലത്തായി കേരളത്തിൽ സ്ത്രീ പീഡനങ്ങളും അക്രമങ്ങളും പെരുകി വരുന്നത് എന്തുകൊണ്ട് എന്ന അന്വേഷണത്തിൽ ഇത്തരത്തിൽ പുതുതലമുറയിലുള്ള വനിതകൾ കാണിക്കുന്ന അശ്ലീല പ്രദർശനങ്ങൾ ഒരു കാരണമായി കണ്ടെത്താൻ കഴിയും.മറക്കപ്പെടേണ്ട ഭാഗങ്ങൾ തുറന്നു കാണിച്ചുകൊണ്ട് സ്ത്രീകൾ പുറത്ത് വന്നാൽ സ്വാഭാവികമായും പുരുഷന്മാർ അവിടേക്ക് നോക്കി നിൽക്കും. നമ്മുടെ നിയമപ്രകാരം ഒരു സ്ത്രീയെ നാലു സെക്കൻഡിനപ്പുറം നോക്കി നിന്നാൽ കുറ്റകരമാണ്. എന്നാൽ പ്രകൃതിയുടെ സന്തതികൾ എന്ന നിലയിൽ പുരുഷന്മാരിലും സ്ത്രീകളോടുള്ള ആകർഷണം നിറഞ്ഞുനിൽക്കും. അതുകൊണ്ടാണ് സ്ത്രീയുടെ നഗ്നത കാണുമ്പോൾ പുരുഷ നേത്രങ്ങൾ അവിടെ പതിഞ്ഞു നിൽക്കുന്നത്.
എന്നാൽ,ഫാഷനുകളും പുതു വേഷങ്ങളും കൂടുതൽ ആകർഷിക്കുന്നത് സ്ത്രീകളെ ആണ്. ഇതൊക്കെ കഴിഞ്ഞ കാലങ്ങളിലും ആവർത്തിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഫാഷനിൽ താൽപര്യം കാണിക്കുമ്പോഴും സാമൂഹ്യ മര്യാദകളുടെയും മാന്യമായ വസ്ത്രധാരണത്തിന്റെയും അതിരുകൾ കടക്കാതെയാണ് കഴിഞ്ഞ തലമുറയിലെ സ്ത്രീകൾ വേഷവിധാനം നടത്തിയിരുന്നത്. പുതിയ തലമുറ പൂർണമായും വിലസുന്നത് ആധുനിക സമൂഹ മാധ്യമ സാധ്യതകൾക്ക് മുന്നിൽ ആണ്. അതുകൊണ്ടുതന്നെ വ്യക്തികൾക്കും കൂട്ടായ്മകൾക്കും സമൂഹമാധ്യമങ്ങൾ വഴി എന്തും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയും. അടുത്തകാലത്തായി സമൂഹമാധ്യമങ്ങളിൽ കുറേ സ്ത്രീകൾ ചെറിയ നിക്കറുകൾ ധരിച്ചുകൊണ്ട് കാലിൻറെ നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് സമൂഹമാധ്യമ ശ്രദ്ധ നേടുന്നതിന് ശ്രമിക്കുന്നുണ്ട്. ഇതിൽ കടന്നുവരുന്ന സ്ത്രീകളുടെ എണ്ണവും കൂടുകയാണ്. ചെറുപ്പകാരികൾ മാത്രമല്ല മധ്യവയസ്കരായ സ്ത്രീകൾ വരെ ഷെയറും ലൈക്കും കിട്ടുവാൻ വേണ്ടി മറച്ചുവെക്കേണ്ടതെല്ലാം തുറന്നു കാണിക്കുവാൻ തയ്യാറാകുന്നുണ്ട്. ഇത് നമ്മുടെ ഭാവി തലമുറയ്ക്ക് എന്ത് സംഭാവനയാണ് നൽകുക എന്ന് ആലോചിക്കുമ്പോളാണ് ഇതിൻറെ അപകടം ബോധ്യമാകുന്നത്. ഇതുതന്നെയാണ് കായംകുളത്ത് ഒരു പൊതു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഇടതുപക്ഷ എം എൽ എ യും വനിതയുമായ യു പ്രതിഭ തുറന്നു പറഞ്ഞിരിക്കുന്നത്.ഒരു സത്യം വെളിപ്പെടുത്തിയതിന്റെ പേരിൽ ഞാനും പരിഷ്കാര പ്രേമികളും സ്ത്രീ ശാക്തീകരണക്കാരുമായ വനിതകളുടെ തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടിവരും.എന്തായാലും നാളെ മുതൽ കേരള ജനതകൾ യു പ്രതിബ എം.എൽയെ പൊങ്കാലയിടുമെന്നുള്ളതും ഉറപ്പുള്ള കാര്യമാണ്.നമുക്ക് കാത്തിരുന്ന് കാണാം