എന്തും വിളിച്ചു പറയുവാനും ഒരു മടിയും കാണിക്കാത്ത നേതാവാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നു നിൽക്കുന്ന മുൻ കേരള കോൺഗ്രസ് നേതാവ് പി സി ജോർജ്. ഒരുകാലത്ത് കേരള കോൺഗ്രസിൻറെ തലവനായിരുന്ന കെ എം മാണിയുടെ ഏറ്റവും അടുത്ത ആളായിരുന്നു ജോർജ്. ഒരു കുടുംബത്തെ പോലെ ആയിരുന്നു ജോർജ് എന്നുവരെ പറഞ്ഞിരുന്നു. മാണിയുടെ മകനായ ജോസ് കെ. മാണി പാർട്ടിയെ കയ്യിൽ ഒതുക്കിയ സാഹചര്യത്തിൽ മാണി കേരള കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞു. മാണി കേരള കോൺഗ്രസിൻറെ പല നേതാക്കളും ആ പാർട്ടി വിട്ടതും മകനെ അപ്പൻ തലപ്പത്ത് പ്രതിഷ്ഠിച്ചത് കൊണ്ട് ആയിരുന്നു. ഇപ്പോൾ കെഎം മാണിയുടെ അവസാനകാലത്ത് അനുഭവിച്ച ദുരിത കഥകൾ പി.സി. ജോർജ് തുറന്നു പറഞ്ഞത് ത് വളരെ വിവാദമായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അവസരത്തിൽ മാണി സാറിനെ മകൻ കയ്യേറ്റം ചെയ്തു എന്നും അടിച്ചു വീട്ടിൽ നിന്നും ഇറക്കിവിട്ടു എന്നും ഒക്കെ പി.സി. ജോർജ് പറയുന്നത്. ഈ സംഭവം പാർട്ടിക്കുള്ളിൽ തന്നെ ജോർജ് നേരത്തെ പറഞ്ഞിരുന്നതാണ്. ഈ സംഭവം പാർട്ടിയുടെ മറ്റു നേതാക്കളും അറിഞ്ഞിരുന്നു എന്നാണ് പറയുന്നത്. ഏതായാലും ജോർജിന്റെ തുറന്നുപറച്ചിൽ മാണിയുടെ മകനായ ജോസ് കെ മാണി തള്ളിക്കളഞ്ഞിട്ടില്ല.50 വർഷത്തിലധികം പാലായിൽ നിന്നും നിയമസഭാ അംഗമായും 25 കൊല്ലക്കാലത്തോളം മന്ത്രിയായും ഒക്കെ വിലസിയ കെഎം മാണിയുടെ അവസാന കാലം കഷ്ടതകൾ നിറഞ്ഞതായിരുന്നു. മകനായ ജോസ് കെ മാണി യാതൊരു ദയയും ഇല്ലാതെ അവസാന കാലത്ത് അപ്പനോട് പെരുമാറി എന്നാണ് ജോർജ് പറയുന്നത്. രാവിലെ ഒരു ചായ കൊടുക്കാൻ പോലും മകൻ അനുവദിച്ചിരുന്നില്ല. സഹികെട്ട കെഎം മാണി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇതിനിടയിലാണ് മകനായ ജോസ് കെ.മാണി അപ്പനെ മർദ്ദിച്ചിരുന്ന വിവരവും ജോർജ് പറയുന്നത്.
സഹികെട്ട മാണിസാർ ഒരു ദിവസം അതിരാവിലെ തന്നെ വിളിച്ച് എത്രയും വേഗം വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു എന്നും അങ്ങനെ ചെന്നപ്പോൾ മാണിയും ഭാര്യയും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു എന്നും ഇനി ഈ വീട്ടിൽ കഴിയാനാവില്ല മകളുടെ കൊച്ചിയിലെ വീട്ടിലേക്ക് ഞങ്ങളെ കൊണ്ടുപോകണം എന്നും പറഞ്ഞു എന്നാണ് പി സി ജോർജ് വെളിപ്പെടുത്തിയത്. ഏതായാലും കെഎം മാണി അവസാന കാലത്ത് കൊച്ചിയിലെ മകളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. രോഗബാധ മൂലം ചികിത്സയും കൊച്ചിയിലാണ് നടത്തിയത്. ഇതൊക്കെ ചേർത്ത് വായിച്ചാൽ ജോർജ് പറയുന്നതിൽ കാര്യമുണ്ട് എന്ന് കണക്കാക്കാം.കെഎം മാണിയുടെ മരണശേഷം തല്ലി ഇറക്കിയ മകൻ ജോസ് കെ മാണി പിതാവിന്റെ മൃതശരീരം പാലായിലേക്ക് കൊണ്ടുപോയി നാട്ടുകാർക്ക് മുമ്പിൽ പ്രദർശിപ്പിച്ചു.അങ്ങനെ അനുകമ്പ നേടിയെടുക്കുകയാണ് ചെയ്തത് എന്നും ജോർജ് പറയുന്നുണ്ട്. ഏതായാലും കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ വലിയ ഉയരത്തിൽ നിന്നിരുന്ന നേതാവാണ് കെ എം മാണി. മാത്രവുമല്ല ക്രിസ്തീയ സഭ മേധാവികളോടും, കേരളത്തിലെ കർഷക ജനതയോടും വലിയ അടുപ്പം ഉണ്ടായിരുന്ന കെ എം മാണിയെ അതുകൊണ്ടുതന്നെ ഇവരെല്ലാം വലിയ തോതിൽ സ്നേഹിച്ചിരുന്നതാണ്. കർഷകർക്കു വേണ്ടി എന്നും മുറവിളി കൂട്ടുകയും കർഷക സേവനം സ്വന്തം ബജറ്റുകളിൽ കൃത്യമായി ചേർക്കുകയും ചെയ്ത കെ എം മാണി രാഷ്ട്രീയത്തിൽ ഒരു വേറിട്ട മനുഷ്യൻ തന്നെ ആയിരുന്നു. അങ്ങനെയുള്ള കെഎം മാണിയെ മകനായ ജോസ് കെ മാണി വീട്ടിൽ നിന്നും അടിച്ചിറക്കിയ കാര്യമാണ് ഇപ്പോൾ പിസി ജോർജ് തെരഞ്ഞെടുപ്പിന്റെ നടുക്കുന്ന ഈ അവസരത്തിൽ പുറത്തുവിട്ടിരിക്കുന്നത്.