നടിയോ അക്രമിച്ച കേസിൽ എട്ടുവർഷത്തിനു ശേഷം ആണ് വിധി ഉണ്ടായത്. ഈ വിധിയുടെ പേരിൽ പലതരത്തിലുള്ള തർക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കേസിലെ മുഖ്യ കഥാപാത്രമായിരുന്ന നടൻ ദിലീപിനെ അനുകൂലിച്ചു കൊണ്ടും അക്രമിക്കപ്പെട്ട നടിക്ക് ഒപ്പം നിൽക്കുന്നു എന്ന് പറഞ്ഞുകൊണ്ടും ആൾക്കാർ രംഗത്ത് വന്നിരിക്കുകയാണ്. കേസിലെ ആദ്യ ആറു പ്രതികളെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. നടൻ ദിലീപിൻറെ കേസിലുള്ള പങ്കാളിത്തം തെളിയിക്കാൻ കഴിയാത്തതിന്റെ പേരിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരിക്കുകയാണ്. ദിലീപിന് വേണ്ടി കോടതിയിൽ വാദം നടത്തിയത് പ്രമുഖ അഭിഭാഷകൻ ആയിരുന്നു. ഇതെല്ലാം സംഭവിച്ച ശേഷമാണ് നടി ആക്രമണ കേസിൽ പുതിയ ട്വിസ്റ്റുകൾ വരും എന്നുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോടതി വഴി കേസിലെ യഥാർത്ഥ സംഭവങ്ങൾ വെളിയിൽ കൊണ്ടുവരാനാണ് ദിലീപിൻറെ നീക്കം. കേസിന്റെ നാൾവഴികളിൽ ഒരിക്കലും പേര് ഉൾപ്പെടാത്ത ചില സിനിമ പ്രമുഖർ പ്രതിപ്പട്ടികയിലേക്ക് കടന്നുവരും എന്നുള്ള പ്രചരണങ്ങളും നടക്കുകയാണ്.
എട്ടു വർഷം മുൻപ് ഒരു രാത്രിയിലാണ് നടിയെ കാറിൽ വച്ച് പീഡിപ്പിച്ച സംഭവം ഉണ്ടായത്. തൃശ്ശൂരിൽ നിന്നും കാക്കനാട് ഉള്ള നടനും നിർമ്മാതാവും ആയ ലാലിൻറെ ലാൽ മീഡിയ എന്ന സ്റ്റുഡിയോയിലേക്ക് ഡബ്ബിങ്ങിനായി വരുന്ന വഴിക്കാണ് നടി ആക്രമിക്കപ്പെട്ടത്. കേസ് കോടതിയിൽ എത്തുകയും നടനായ ദിലീപ് 90 ദിവസത്തോളം ജയിലിൽ റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.ആക്രമിക്കപ്പെട്ട നടിയെ കാക്കനാടേക്ക് കൊണ്ടുവന്നത് ലാലിൻറെ മകൻറെ ഉടമസ്ഥതയിലുള്ള കാറിൽ ആയിരുന്നു. ആക്രമിക്കപ്പെട്ട ശേഷം നടി അഭയം തേടിയത് ലാലിൻറെ വീട്ടിൽ ആയിരുന്നു. ലാലാണ് പോലീസിൽ വിവരം അറിയിച്ചത് എന്നും പറയപ്പെടുന്നു. ഇതിനിടയിൽ അന്തരിച്ച പി ടി തോമസ് എം എൽ എ യുടെ ഇടപെടലും ഉണ്ടായി. അദ്ദേഹം അന്നത്തെ ഡിജിപി ലോകനാഥ് ബഹ്റയെ വിളിച്ചു വിവരം പറഞ്ഞു എന്നും വാർത്തയുണ്ടായി.എട്ടുവർഷശേഷം എല്ലാറ്റിനും കാരണക്കാരൻ എന്ന് പറഞ്ഞിരുന്ന നടനായ ദിലീപ് കുറ്റ വിമുക്തനായ വിധിയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങിയ ദിലീപ് ഇരട്ടി ശക്തിയോടെ കേസിൽ മറഞ്ഞിരിക്കുന്ന കുറ്റവാളികളെ രംഗത്തു കൊണ്ടുവരാൻ നീക്കങ്ങൾ നടത്തുകയാണ്. സമൂഹമാധ്യമങ്ങളിലും മറ്റും സിനിമ മേഖലയിലെ ചിലർ പുറത്തുവിട്ട വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. നടനും സംവിധായകനുമായ ലാലിൻറെ മകൻ ലഹരിക്ക് അടിമയും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളും ആണ് എന്നതാണ് ഒരു വിശദീകരണം. സംഭവം നടന്ന ശേഷം അന്വേഷണ ഉദ്യോഗസ്ഥർ ലാലിനെയും കാറിൻറെ ഉടമയായ മകനെയും എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന സംശയമാണ് ചിലർ ഉന്നയിക്കുന്നത്. ഇതിൽ ഒരു വാസ്തവവും ഇല്ല എന്ന് പറയാൻ കഴിയില്ല. ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ള മുഖ്യപ്രതി പൾസർ സുനി നിരവധി ക്രിമിനൽ കേസുകളിൽ പെട്ട ആളാണ്. മാത്രവുമല്ല ലഹരി മരുന്നുകൾ ഉൾപ്പെടെ സിനിമാ മേഖലയിൽ വിതരണം ചെയ്യുന്ന ആളുമാണ്. പൾസർ സുനിയുമായി ലാലിൻറെ മകന് അടുപ്പം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ ഈ കുറ്റകൃത്യത്തിൽ ലാലിൻറെ മകൻറെ പങ്ക് എന്ത് എന്നത് കണ്ടെത്തേണ്ട കാര്യമാണ്.
കേസിൽ നിന്നും ഒഴിവാക്കപ്പെട്ട നടൻ ദിലീപ് നടത്തിയ ആദ്യ പ്രതികരണം മുൻ ഭാര്യ ആയിരുന്ന മഞ്ജു വാര്യരുടെ ഇടപെടൽ സംബന്ധിച്ചായിരുന്നു. ദിലീപ് ഇപ്പോൾ പറയുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്നതും കണ്ടെത്തണം. മഞ്ജു വാര്യർ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് മുന്നിൽ ഒരു വിഷയമായി വന്നിട്ടില്ല. അവരുടെ എന്തെങ്കിലും പങ്ക് നടി ആക്രമണ കേസിൽ ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ട കാര്യമാണ്. നടൻ ദിലീപ് മുഖ്യമായും ഇപ്പോൾ ലക്ഷ്യമിടുന്നത് തൻറെ ആദ്യ ഭാര്യയായ മഞ്ജുവിന്റെ പങ്കാളിത്തത്തെ തുറന്നു കാട്ടുക എന്നതാണ്. പ്രമുഖ നടി കൂടിയായിരുന്ന കാവ്യാമാധവനെ വിവാഹം ചെയ്ത സംഭവം സ്വാഭാവികമായും മഞ്ജു വാര്യർ എന്ന നടിയിൽ ദിലീപിനെതിരെ ഉള്ള നീക്കത്തിന് പ്രേരിപ്പിക്കാൻ സാധ്യതയുണ്ട്.ഏതായാലും ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്തകളും സിനിമ പ്രവർത്തകർ പുറത്തുവിടുന്ന അഭിപ്രായങ്ങളും നടിയെ പീഡിപ്പിച്ച കേസിൽ പുതിയ ചില അവതാരങ്ങൾ വെളിച്ചത്ത് വരും എന്നതാണ്. ദിലീപ് ശക്തമായ നിലയിൽ കേസുമായി മുന്നോട്ടു പോയാൽ ഇതുവരെ ശിക്ഷിക്കപ്പെട്ടവരെക്കാൾ വലിയ കുറ്റം ചെയ്ത പ്രമുഖർ തന്നെ കുറ്റവാളികളായി മാറുന്ന സ്ഥിതി ഉണ്ടാകും എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.