കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ വർധന…..

കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ വർധന.....

ലോകത്തെ അതിഭയാനകമായ രോഗമാണ് എയ്ഡ്സ്.പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും പടർന്നു പിടിച്ച ഈ രോഗത്തിന് ഇതുവരെ മരുന്നു പോലും കണ്ടുപിടിച്ചിട്ടില്ല. ഇന്ത്യയിലെ എയ്‌ഡ്സ് രോഗികളുടെ പുതിയ കണക്കുകൾ പുറത്തുവന്നപ്പോൾ കേരളമാണ് മുന്നിൽ.സാമൂഹിക ജീവിത സാഹചര്യത്തിലും വിദ്യാഭ്യാസപരമായും ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ അതിഭീകര കണക്ക് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് കണക്കുകൾ നിരത്തി പുറത്തുവിട്ടിരിക്കുന്നത്.ഓരോ മാസവും പുതിയതായി 100 ലധികം എയ്ഡ്സ് രോഗികൾ ഉണ്ടാകുന്നു എന്നാണ് സൊസൈറ്റിയുടെ കണക്ക്.ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ പുതിയതായി കടന്നുവരുന്നത് എറണാകുളം ജില്ലയിലാണ്.കൊച്ചി മഹാനഗരമായതോടെ യുവതലമുറ തൊഴിൽ സംബന്ധിച്ച് കൊച്ചിയിലാണ് തമ്പടിച്ചിരിക്കുന്നത്.ലഹരി ഉപയോഗം ഈ പുതിയ തലമുറക്കാർക്ക്‌ ഹരമാണ്,കൂടാതെ അവിഹിതമായ ലൈംഗിക ബന്ധങ്ങളിലും വ്യാപകമായി ഏർപ്പെടുന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇത്തരം യുവതി യുവാക്കളിൽ എയ്ഡ്സ് രോഗം പടരുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വീടും നാടും വിട്ട് കൊച്ചി നഗരത്തിൽ എത്തുന്ന യുവതീയുവാക്കൾ നവമാധ്യമങ്ങൾ വഴി പരസ്പരം പരിചയപ്പെട്ടാൽ ആദ്യം പ്രവേശിക്കുക ലൈംഗികബന്ധത്തിലേക്കാണ്.

ഇതിന് ഉപയോഗിക്കുന്ന സൗകര്യങ്ങളും നിരന്തരം ഉള്ള ബന്ധപ്പെടലുകളും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങളും ഒക്കെ തന്നെയാണ് എയ്ഡ്സ് രോഗബാധയിലേക്ക് നയിക്കുന്നത്.എറണാകുളത്ത് പുതിയതായി രോഗബാധ കണ്ടെത്തിയിട്ടുള്ളത് 15നും 25നും ഇടയിൽ പ്രായമുള്ളവരിലാണ്.ഇതിൽ കൂടുതലും യുവാക്കളാണ്.പരിചയപ്പെട്ട ഉടൻതന്നെ ലൈംഗിക ബന്ധത്തിനാണ് യുവതിയുവാക്കൾ തയ്യാറാകുന്നത്.ഇവരാകട്ടെ ഒരു മുൻകരുതലും എടുക്കാതെയാണ് ഇത്തരം ബന്ധത്തിന് ഒരുങ്ങുന്നതും.ഗർഭനിരോധനമാർഗ്ഗങ്ങൾ ഒന്നും കരുതാതെയാണ് യുവതീയുവാക്കൾ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നത്.സ്വസ്ഥവും സൗകര്യപ്രദവുമായ സ്ഥലം കിട്ടാതെ വന്നാൽ തെരുവോരങ്ങളിലും ശുചിത്വമില്ലാത്ത സ്ഥലങ്ങളിൽ വെച്ച് പോലും ലൈംഗിക ബന്ധപ്പെടലിന് ഇവർ തയ്യാറാകുന്നു.ഇതും രോഗവ്യാപനത്തിന്റെ വേഗത കൂട്ടുന്നുണ്ട്..2022ൽ രോഗബാധയുടെ വളർച്ച ഒൻപത് ശതമാനമായിരുന്നെങ്കിൽ 2025 ൽ അത് പതിനഞ്ചര ശതമാനമായി ഉയർന്നു എന്നാണ് സൊസൈറ്റി പുറത്തുവിട്ട കണക്ക്. കേരളത്തിൽ വിവിധ ജില്ലകളിലായി 8393 പുരുഷന്മാരും 1165 സ്ത്രീകളും എയ്ഡ്സ് രോഗബാധയുടെ ചികിത്സയിലാണ്.കേരളത്തിലെ മൊത്തം എയ്ഡ്സ് രോഗികളുടെ എണ്ണം 23,000 ലേറെയാണ് ..കേരളത്തിലെ വിദ്യാസമ്പന്നരായ പുതിയ തലമുറയെ ലഹരിയുടെയും ലൈംഗികാസക്തിയുടെയും പിടിയിൽ നിന്നും രക്ഷപെടുത്താൻ പലതരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും സർക്കാർ നേരിട്ടും നിരവധി സന്നദ്ധ സംഘടനകൾ വഴിയും നടത്തുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല എന്നതാണ് പുതിയ കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്.