കൊച്ചിയിൽ ലത്തീൻ മേയർ വേണമെന്ന രൂപതയുടെ ആവശ്യത്തിൽ എല്ലാമുണ്ട്

കൊച്ചിയിൽ ലത്തീൻ മേയർ വേണമെന്ന രൂപതയുടെ ആവശ്യത്തിൽ എല്ലാമുണ്ട്. ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചത് വെള്ളാപ്പിള്ളി ആയിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് ആലോചിക്കുകയാണ് !
ലവ് ജിഹാദ് ആരോപണമുന്നയിച്ച മെത്രാന്മാരും അതിനെ എതിർത്ത ജമാഅത്ത്, SDPI, മുസ്ലിംലീഗ് , വിഭാഗങ്ങളും കൈകോർത്ത് യു.ഡി.എഫിന് വോട്ട് ചെയ്തു. ഇനി അത് പരസ്യമായ്ത്തന്നെ പറയണം.
കേരളത്തിലെ ഏറ്റവും മികച്ച നഗരസഭകളിലൊന്നായി കൊച്ചി മാറിയിരുന്നു. വെള്ളക്കെട്ടും, മാലിന്യ പ്രശ്നവും പരിഹരിക്കപ്പെട്ടു. വീടില്ലാത്തവർക്ക് മനോഹരമായ ഫ്ലാറ്റ് സമുച്ചയം ഉയർന്നു. അഴിമതി ഗണ്യമായി കുറഞ്ഞു. 4000 കോടിരൂപയുടെ ജലശൃംഖലാ പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീണ്ടു. വാട്ടർ മെട്രോ സൂപ്പർ ഹിറ്റായി . 20 രൂപയ്ക്ക് സുഭിക്ഷമായ് ഊണ്. ഷീലോഡ്ജ് ഇങ്ങനെ നഗര വികസനം സാധ്യമാക്കിയ നിരവധി പദ്ധതികൾ. ഇൻഫോപാർക്ക് രണ്ടാം ഘട്ടം ഉൾപ്പടെ വമ്പൻ തൊഴിൽ പദ്ധതികൾ…എന്നിട്ടും ഇതിൻ്റെയൊന്നും അംഗീകാരം ഇടതുപക്ഷത്തിന് കിട്ടിയില്ല. കൊച്ചിയിൽ ലത്തീൻ മേയർ വേണമെന്ന രൂപതയുടെ ആവശ്യത്തിൽ എല്ലാമുണ്ട്. ഈ സഖ്യം ആരംഭിച്ചത് ഉമാ തോമസിൻ്റെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു… ജോ ജോസഫ് ക്രിസംഘിയാണെന്ന പ്രചരണം വഴി മുസ്ലീം വോട്ടുകൾ ഏകീകരിച്ചു. ആലഞ്ചേരി വിരുദ്ധ ജനാഭിമുഖ കുർബാന – എടയന്ത്രത്ത് വിഭാഗവും ശക്തമായ് ജോ ജോസഫിനെതിരെ രാഗത്തിറങ്ങി. പള്ളി പിടിക്കാൻ സമ്മതിച്ചില്ലെന്നതായിരുന്നു പിണറായിയോടുള്ള ദേഷ്യം. അസംബ്ലി തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി ഭാഗ്യവതിയെക്കൊണ്ട് ജാഥ നടത്തിയതും ഈ വിഭാഗമായിരുന്നു..പാലക്കാട്ടൊന്നും പുരോഹിതർ ഇല്ലാഞ്ഞിട്ട് എറണാകുളത്ത് നിന്ന് 50 പേർ പോയി നിരാഹാരമിരുന്നു..ഉമയായത് കൊണ്ട് സംഘികളും ഭീഷണിക്ക് വഴങ്ങി. ആലഞ്ചേരി വിഭാഗവും രണ്ട് കൈ കൊണ്ടും വോട്ടു കുത്തി… ക്രിസ്ത്യൻ – മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ സംഘി വോട്ട് യു.ഡി.എഫിനും BJP സാധ്യതയുള്ള തൃപ്പൂണിത്തുറ, തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ കോൺഗ്രസ്സ് വോട്ട് ബി.ജെ.പി.യ്ക്കും മറിക്കാനുള്ള ധാരണയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായത്… ഹിന്ദു വോട്ടുകൾ ബി.ജെ പിയ്ക്കും ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിനുമായി ധ്രുവീകരിക്കപ്പെടുന്നതിലൂടെ ഇടതുപക്ഷം തകർന്ന് തരിപ്പണമാകുമെന്നായിരുന്നു കണക്കുകൂട്ടൽ…. അത് പൂർണ്ണമായും നടപ്പാക്കാനായില്ലെങ്കിലും പിണറായിയെ സംഘിയാക്കി ചിത്രീകരിക്കുന്നതിൽ കനഗോലു തന്ത്രങ്ങൾ കാര്യമായ് വിജയിച്ചു. യഥാർത്ഥത്തിൻ യു.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങൾ മുൻകൂർ ഉറപ്പിക്കപ്പെട്ടിരുന്നു. മതസ്ഥാപനങ്ങൾ മുഖേനയാണ് ഈ നിശ്ശബ്ദ പ്രചരണം അരങ്ങേറിയത്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ അദ്ദേഹം ഈഴവരുടെ മാത്രം നേതാവായി ചിത്രീകരിക്കപ്പെട്ടു. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും സാമുദായിക സൗഹൃദങ്ങളിലൂടെയുമാണ് ഈ വർഗ്ഗീയ ധ്രുവീകരണം ദൃഢീകരിക്കപ്പെട്ടത്…. ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ വീടു കെട്ടാൻ പണം പിരിച്ച്,, മുക്കിയ കോൺഗ്രസ്സ് അനായാസവിജയം നേടി. ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കിയ, തുരങ്ക പാതയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല..കേരള ചരിത്രത്തിലെ ഏറ്റവും മികവാർന്ന ഭരണമാണ് കഴിഞ്ഞ പത്ത് വർഷങ്ങളിൽ കേരളം ദർശിച്ചത്… ഏതെങ്കിലും ഒരു മേഖലയിൽ കേരളം പിന്നാക്കം പോയതായി ചാണ്ടിക്കാണിക്കാനില്ല…സ്വകാര്യ ആസ്പത്രി വ്യവസായികൾക്കും വിദ്യാഭ്യാസകച്ചവടക്കാർക്കും അഴിമതി തൽപരരായ ഒരു വിഭാഗം ഉദ്യോഗസ്ഥ വൃന്ദത്തിനും ഈ സർക്കാർ കണ്ണിലെ കരടാണ്. ഇടതുപക്ഷം പുറത്തായാലേ നങ്ങൾക്ക് വളരാനാകൂ എന്ന് സംഘികൾക്കും മൗദൂദികൾക്കും ഒരേ പോലെ ധാരണയുണ്ട്. പിണറായി വിജയനെ സംഘിയാക്കാൻ മുസ്ലീം ലീഗ് മുതൽ നക്സൽ വരെ കൈകോർത്ത് പ്രചരണത്തിനിറങ്ങി.
ബിനോയ് വിശ്വവും ഈ പ്രചരണത്തിന് എണ്ണ പകർന്നു…യഥാർത്ഥമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ കേരളത്തിൽ നടത്തുന്നത് സംഘപരിവാറും മൗദൂദിയന്മാരുമാണ്. മതരാഷ്ട്രമാണ് അവരുടെ ആദർശം…വർഗ്ഗീയതയാണ് അവരുടെ പ്രചരണായുധം.. മനുഷ്യരുടെ മന: സ്ഥിതികളെ വിഷലിപ്തമാക്കലാണ് അവരുടെ അടിസ്ഥാനതല രാഷ്ട്രീയ പ്രവർത്തനം… നുണകളുടെ ഗുളികകൾ നിർമ്മിച്ചു വിൽക്കുന്ന ഫാക്ടറികളാണ് അവരുടെ മാധ്യമങ്ങൾ..ജമായത്ത് ഇസ്ലാമിയുടെ വോട്ട് വാങ്ങി ജയിച്ച പ്രിയങ്കാ ഗാന്ധി ഇന്ന് ബംഗ്ലാദേശിലെ വർഗ്ഗീയക്കൊലപാതകത്തിനെതിരെ പ്രസ്താവനയുമായ് രംഗത്തെത്തിയിട്ടുണ്ട്.. ഉത്തരേന്ത്യയിൽ കോൺഗ്രസ്സിന് ക്ഷീണമാകരുത് എന്ന കരുതലാണ്…ഇടതുപക്ഷം ഉള്ളിടത്തോളം കേരളം ബംഗ്ലാദേശായി മാറില്ല, അതുറപ്പാണ്.. പക്ഷേ, താൽക്കാലിക തിരഞ്ഞെടുപ്പ് വിജയത്തിനായ് കോൺഗ്രസ്സ് ആശ്രയിക്കുന്ന മത- സാമുദായിക ശക്തികൾ കേരളത്തിൻ്റെ സാമൂഹ്യ ജീവിതത്തിൽ സൃഷ്ടിക്കുന്ന വിള്ളലുകൾ ചെറുതായിരിക്കില്ല എന്നോർമ്മപ്പെടുത്തുകയാണ്..