കൊല്ലത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം
കൊല്ലം: കൊല്ലത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ക്ക് ജീവൻ നഷ്ടമായി. കൊല്ലം ബൈപ്പാസില്‍ മങ്ങാട് രണ്ടു അപകടങ്ങളിലാണ് മൂന്നു പേര്‍ മരിച്ചത്. കാറുകള്‍ കൂട്ടിയിടിച്ച് കായംകുളം സ്വദേശി ഡോ. മിനി ഉണ്ണികൃഷ്ണന്‍, കാര്‍ ഡ്രൈവര്‍ സുനില്‍ തുടങ്ങിയവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡോ. മിനിയുടെ മരുമകളും ഒന്നര വയസ്സുള്ള ചെറുമകളുമാണ് പരിക്കേറ്റ് കൊല്ലം സ്വകാര്യമെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ഇരുവരുടേയും പരിക്ക് ഗുരുതരമാണ്.ഹോമിയോ ഡോക്ടറായ മിനി നെയ്യാറ്റിന്‍കരയില്‍ വെച്ചു നടന്ന ചടങ്ങില്‍ അവാര്‍ഡ് വാങ്ങിയശേഷം മടങ്ങി കായംകുളത്തെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ബൈപ്പാസുണ്ടായ ബൈക്ക് അപകടത്തില്‍ നെടുമ്പന സ്വദേശി വി ജി രഞ്ജിത്തും മരിച്ചു. കൊല്ലം കളക്ടറേറ്റ് ജീവനക്കാരനാണ് രഞ്ജിത്ത്. നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന ഓടയില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുനെന്നാണ് റിപ്പോര്‍ട്ടുകള്‍.