മിൽമ എട്ടു കോടിയുടെ പദ്ധതികൾ ആരംഭിച്ചു
നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് പ്രോമിസിംഗ് യൂണിയനായി തിരഞ്ഞെടുത്ത മിൽമ എറണാകുളം മേഖല യൂണിയൻ എട്ടു കോടി രൂപയുടെ പദ്ധതികൾ ആരംഭിച്ചതായി ചെയർമാൻ അറിയിച്ചു. മേഖല യൂണിയനിലെ പ്ളാന്റുകളുടെ വികസനത്തിനായി മൂന്നു കോടി ഗ്രാൻഡും അഞ്ചു കോടി രൂപയുടെ പലിശ രഹിതവായ്പയുമാണ് ലഭ്യമാകുന്നത്. മൂന്നു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.
20,000 ക്ഷീരകർഷകർക്ക് 10 ലിറ്ററിന്റെ സ്റ്റീൽ പാൽ കാനുകൾ നൽകുന്നതിനുവേണ്ടി ഒരു കോടി, ക്ഷീരകർഷകർക്കുള്ള പരിശീലന പദ്ധതിക്ക് 1. 21 കോടി , കർഷകർക്ക് ആനുകൂല്യം നൽകുന്നതിന് 96 ലക്ഷം, മാർക്കറ്റിംഗ് ശാക്തീകരണ ത്തിനായി 70 ലക്ഷം, കോട്ടയം ഡയറിയുടെ വികസനപദ്ധതിയ്ക്കായി 3. 25 കോടി ഉൾപ്പെടെ ഏകദേശം 7.87 കോടിരൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.