ഡൽഹിയിൽ ശക്തമായ മഴ

ഡൽഹി: ദേശീയ തലസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ദേശീയ തലസ്ഥാന മേഖല മേഘാവൃതമാണെന്നും അതിനാൽ അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ മഴയോ പൊടിക്കാറ്റോ നേരിയതോതിലോ ഇടത്തരം തീവ്രതയിലോ അനുഭവപ്പെടാമെന്നും മണിക്കൂറിൽ 40/70 കിലോമീറ്റർ വേഗതയിലാകും കാറ്റ് അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.