യുവതിയുടെ സ്വകാര്യ വാട്സ് ആപ്പ് സന്ദേശങ്ങൾ ചോർത്തി, പ്രതിശ്രുത വരന്, സഹ അധ്യാപകൻ അറസ്റ്റിൽ
വടകരയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ സ്വകാര്യ വാട്ട് സാപ്പ് വിവരങ്ങൾ ചോർത്തി പ്രചരിപ്പിച്ച് അപവാദം നടത്തിയ അധ്യാപകനെ എടച്ചേരി പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വിഗ്നേശ്വര ഹൗസിലെ പ്രശാന്തി (40)നെയാണ് നാദാപുരം കൺട്രോൾ റൂം എസ്.ഐ ശിവൻ ചോടോത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ വടകര കോടതി റിമാൻഡ് ചെയ്തു.