ജീവനൊടുക്കിയത് ഭാര്യ വിദേശത്തേയ്ക്ക് പോകാനൊരുങ്ങുന്നതിനിടെ ; അജികുമാറിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം

കൊല്ലം: പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ കൊല്ലം റൂറല്‍ പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. യുവാവിന്‍റെ പിതാവും ബന്ധുക്കളും റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാറും സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ് വിദ്യാധരനുമാണ് അന്വേഷണ ചുമതല പൂയപ്പള്ളി നെല്ലിപറമ്പ് അജി ഭവനില്‍ ഗോപാലകൃഷ്ണപിള്ളയുടെയും ഇന്ദിരാമ്മയുടെയും മകനും ടാപ്പിംഗ് തൊഴിലാളിയുമായിരുന്ന അജികുമാര്‍ (37) ആണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യയുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഇയാളെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.