ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ബംഗാൾ സ്വദേശി അറസ്റ്റിൽ
നാദാപുരം : ശാദുലി റോഡിൽ ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെസ്റ്റ് ബംഗാൾ സ്വദേശി മുത്സാഖ് ഷെയ്ഖ് (19) ആണ് പിടിയിലായത്.
നാദാപുരം ശാദുലി റോഡ് അഹമ്മദ് മുക്കിൽ ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. പുതുക്കുടി രഹനാസ് – ഷാഹിന ദമ്പതികളുടെ മകൻ ഏഴു വയസുകാരനെയാണ് ഇയാൾ തട്ടി കൊണ്ട് പോവാൻ ശ്രമിച്ചത്. വീട്ടിന് സമീപത്തെ ഇടവഴിയിൽ വെച്ച് ബംഗാൾ സ്വദേശിയായ അന്യ സംസ്ഥാന തൊഴിലാളി ഏഴ് വയസ് കാരനെ ബലമായി പിടികൂടി .മുഖം പൊത്തി പിടിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുതറി മാറി ഓടി. പിന്നിലായി നടന്ന് വരികയായിരുന്ന ഏഴ് വയസ്കാരന്റെ സഹോദരന്റ ശ്രദ്ധയിൽ പെടുകയും നാട്ടുകാരോട് വിവരം പറയുകയുമായിരുന്നു.