കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക്നേരെ പീഡനശ്രമം
മലപ്പുറം : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സിൽ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസ്സില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ എന്നയാളെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബസ്സില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് ബസ് വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയില്‍ നിന്നും പരാതി എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്.