രണ്ടുവയസുകാരന്‍ തോക്കെടുത്ത് കളിച്ചു; യു.എസില്‍ ഗര്‍ഭിണിയായ അമ്മ വെടിയേറ്റു മരിച്ചു

വാഷിങ്ടണ്‍: രണ്ടുവയസുകാരൻ അബദ്ധത്തില്‍ തോക്കെടുത്ത് വെടിവെച്ചത് ഗര്‍ഭിണിയായ സ്വന്തം അമ്മയെ ജൂണ്‍ 16ന് ഒഹിയോയിലാണ് സംഭവം. മേശവലിപ്പില്‍ നിന്ന് അച്ഛന്റെ തോക്കെടുത്താണ് കുട്ടി കളിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു.ലോറ ലില്‍ഗ് ആണ് ദാരുണമായി മരിച്ചത്.

എട്ടുമാസം ഗര്‍ഭിണിയായിരുന്നു ലോറ. വെടിയേറ്റയുടൻ കുട്ടിയുടെ പിതാവ് അടിയന്തവര സര്‍വീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയുടെ പടിയില്‍ വെടിയേറ്റ് കിടക്കുന്ന ലോറയെ ആണ് കണ്ടത്. രണ്ടുവയസുള്ള കുട്ടിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അതിനടുത്ത് തന്നെ കൈത്തോക്കും കണ്ടെത്തിയിട്ടുണ്ട്. പോലീസ് തോക്ക് പിടിച്ചെടുത്തു. എന്നാല്‍ കിടപ്പുമുറിയില്‍ കയറി കുട്ടി തോക്കെടുത്ത് കളിക്കുമ്ബോള്‍ തിരക്കിട്ട വീട്ടുജോലികളിലായതിനാല്‍ അമ്മ ശ്രദ്ധിച്ചില്ല.