35 പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ അറസ്റ്റിൽ.
തേഞ്ഞിപ്പാലം: വിദ്യാര്‍ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പ്പന നടത്താൻ എത്തിച്ച 35 പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ അറസ്റ്റിൽ. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് പരിസരം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സംഘത്തില്‍പ്പെട്ട രണ്ടുപേരെ 15 ഗ്രാം ബ്രൗണ്‍ഷുഗറുമായി കഴിഞ്ഞ മാസം കൊണ്ടോട്ടിയില്‍ നിന്നും പിടികൂടിയിരുന്നു. തേഞ്ഞിപ്പലം പൈങ്ങോട്ടൂര്‍ സ്വദേശി നീലടത്ത് മലയില്‍ മുഹമ്മദ് നിഷാദ് (37), കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മണ്ണാറില്‍ മുഹമ്മദ് അജ്മല്‍ തുടങ്ങിയവരാണ് പിടിയിലായത്.
പിടിയിലായ നിഷാദ് ആന്ധ്രയില്‍ നിന്നും കഞ്ചാവുമായി പിടിക്കപ്പെട്ട് ജയിലില്‍ ഒരു വര്‍ഷത്തോളം കിടന്നശേഷം ജാമ്യത്തില്‍ ഇറങ്ങിയതാണ്. പിടിയിലായ ഇരുവര്‍ക്കും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.