ബ്രൗണ്‍ഷുഗറുമായി അതിഥിതൊഴിലാളികള്‍ പിടിയില്‍.

ചങ്ങനാശ്ശേരി: ബ്രൗണ്‍ഷുഗറുമായി അതിഥിതൊഴിലാളികള്‍ പിടിയില്‍. ചങ്ങനാശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു ജെ.എസിന്‍റെ നേതൃത്വത്തില്‍ പായിപ്പാട് അതിഥിതൊഴിലാളി ക്യാമ്ബില്‍ നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തത്.

ഷെക് ജാബിര്‍(23), മുനിറുള്‍ ഹക്  (24) എന്നിവരാണ് പിടിയിലായത്. ആവശ്യക്കാര്‍ക്ക് വില്‍പനക്കായി ചെറിയ പൊതികളാക്കി തയാറാക്കിയ നിലയിലാണ് ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തത്. പ്രദേശത്ത് യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിച്ചിരുന്ന പ്രധാന കണ്ണികളാണിവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പല സ്ഥലങ്ങളിലും ലഹരിമരുന്നു കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളവരാണെന്നും എക്‌സൈസ് സി.ഐ പറഞ്ഞു.