സിവിൽ സർവ്വീസ് ക്ലാസ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ എ എസ് അക്കാദമിയിൽ സിവിൽ സർവ്വീസ് പരീക്ഷയുടെ പരിശീലന ക്ലാസിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സംഘടിത അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും അപേക്ഷിക്കാം. അപേക്ഷകൾ മെയ് 20 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർക്ക് ബോർഡിൽ നിന്നും ആശ്രിതത്വ സർട്ടിഫിക്കറ്റ് ലഭ്യമാക്കി അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.kile.kerala.gov.in എന്ന വെബ്സൈറ് സന്ദർശിക്കുക. ഫോൺ 7907099629, 0471-2479966, 0471-2309012.