‘തല്ലുമാല’യ്ക്ക് യു/എ സർട്ടിഫിക്കറ്റ്; 12ന് തീയേറ്ററുകളിലെത്തും

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓഗസ്റ്റ് 12 ന് തീയേറ്ററുകളിലെത്തും.

ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്‍റണി, ഓസ്റ്റിൻ, അസിം ജമാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ്.

പാട്ടും ഡാൻസും കോമഡിയും ആക്ഷനും എല്ലാം നിറഞ്ഞ കളർഫുൾ എൻറർടൈനർ ആണ് ചിത്രമെന്ന സൂചന നല്‍കുന്ന ട്രെയിലർ ഏറെ വൈറലായി മാറിയിരുന്നു. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാണിത്.