ആസിഫ് അലിയുടെ പിറന്നാളിന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ;കൂടെ സൗബിനും

ആസിഫ് അലിയും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളായി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്.ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ ആണ് പുതിയ പ്രഖ്യാപനം.

സംവിധാനം നിർവഹിക്കുന്നത് നവാഗതനായ നവാസ് നാസർ ആണ്. ആഷിക് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് തങ്കം ആണ്. ജിംഷി ഖാലിദ് ആണ് ക്യാമറ. മ്യൂസിക് വിഷ്ണു വിജയ്‌യും നിർവ്വഹിക്കുന്നു. ചിത്രത്തെ പറ്റിയുള്ള മറ്റുവിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.