ബിഷപ്പ് ഹൗസിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു

ഭോപാൽ: ജബൽപൂർ ബിഷപ്പ് പി.സി സിങ്ങിന്റെ ബിഷപ്പ് ഹൗസിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കോടികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ച പണം സ്വന്തം ആവശ്യത്തിനുപയോഗിച്ചെന്ന കേസിൽ ആരോപണ വിധേയനായ ബിഷപ്പ് ആണ് പി.സി സിങ്ങ്. റെയ്ഡിൽ നിരവധി ആഭരണങ്ങൾ, പണം, വിദേശ കറൻസി എന്നിവയടക്കം വൻ ശേഖരമാണ് പിടിച്ചെടുത്തത്.

ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച രേഖകൾ വീണ്ടെടുക്കാൻ ഇഒഡബ്ല്യു സഭയുടെ ഓഫീസും റെയ്ഡ് ചെയ്തു. ജബൽപൂരിൽ ബിഷപ്പ് ഹൗസിൽ നടത്തിയ റെയ്ഡിൽ 1.65 കോടി രൂപയും 18,000 ഡോളറും കണ്ടെടുത്തു. കഴിഞ്ഞ മാസമാണ് സഭാ ചെയർമാനെതിരെ കേസെടുത്തതെന്നാണ് റിപ്പോർട്ടുകൾ. എജ്യുക്കേഷണൽ സൊസൈറ്റി നടത്തിപ്പിൽ വഞ്ചിച്ചതിനും ഫണ്ട് ദുരുപയോഗം ചെയ്തതിനും ചെയർമാനെതിരെ കേസെടുത്തു. EOW യുടെ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര സിംഗ് രാജ്പുത് സംഭവം സ്ഥിരീകരിച്ചു.

‘സിങ്ങ് ഇപ്പോൾ ജർമ്മനിയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയും മകനും ഇവിടെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു. വിദ്യാഭ്യാസ സൊസൈറ്റി പിരിച്ചെടുത്ത വിദ്യാർത്ഥികളുടെ ഫീസും ഇയാൾ അനധികൃതമായി വകമാറ്റി. 2004-05 നും 2011-12 നും ഇടയിൽ സൊസൈറ്റി വിദ്യാർത്ഥികളുടെ ഫീസായി പിരിച്ചെടുത്ത 2.7 കോടി രൂപ സിങ്ങ് അനധികൃതമായി മതസ്ഥാപനങ്ങളിലേക്ക് മാറ്റി. തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി പണം ദുരുപയോഗം ചെയ്തു’, ഉദ്യോഗസ്ഥൻ പറഞ്ഞു.