മുതിർന്ന തെലുങ്ക് നടൻ യു വി കൃഷ്ണം രാജുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം രേഖപ്പെടുത്തി

മുതിർന്ന തെലുങ്ക് സിനിമാതാരം ശ്രീ യു വി കൃഷ്ണം രാജു ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ശ്രീ യു വി കൃഷ്ണം രാജു ഗാരുവിന്റെ വേർപാടിൽ ദുഖമുണ്ട്. വരും തലമുറകൾ അദ്ദേഹത്തിന്റെ സിനിമാ വൈഭവവും സർഗ്ഗാത്മകതയും ഓർക്കും. സാമൂഹിക സേവനത്തിലും മുൻനിരയിൽ നിൽക്കുകയും രാഷ്ട്രീയ നേതാവെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ശാന്തി.”