തിരുവനന്തപുരം : 2022 ലെ ഓണാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതിയും നെയ്യാറ്റിൻകര നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച നെയ്യാർമേളയിൽ മാധ്യമരംഗത്ത് നിന്നുള്ള സ്നേഹാദരവ് സീ മലയാളം ന്യൂസ് തിരുവനന്തപുരം പ്രതിനിധി അഭിജിത്ത് ജയൻ സുപ്രസിദ്ധ സിനിമ സീരിയൽ താരം ജോബിയിൽ നിന്ന് ഏറ്റുവാങ്ങി. രാജ്യസഭാംഗം ബിനോയ് വിശ്വം, സാഹിത്യകാരൻ ബെന്യാമിൻ, എംഎൽഎമാരായ അഡ്വ. ഐ.ബി സതീഷ്, സി.കെ ഹരീന്ദ്രൻ, നഗരസഭാ ചെയർമാൻ പി കെ രാജ്മോഹൻ, സിപിഎം നേതാവ് കെ.കെ.ഷിബു, ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർ.രാജേഷ്, സിപിഐ ലോക്കൽ സെക്രട്ടറി വി.എസ് സജീവ്കുമാർ, മാധ്യമപ്രവർത്തകൻ ആർ.സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.