മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സിയന്ന വെയര്‍ അന്തരിച്ചു

കാന്‍ബറ: 2022-ലെ മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റും ഓസ്ട്രേലിയന്‍ മോഡലുമായ സിയന്ന വെയര്‍ (23) അന്തരിച്ചു. കുതിര സവാരിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചത്.സിയന്നയുടെ മരണവാര്‍ത്ത കുടുംബം സ്ഥിരീകരിച്ചു. സിയന്നയുടെ മോഡലിംഗ് ഏജന്‍സിയായ സ്‌കൂപ്പ് മാനേജ്‌മെന്‍റും മരണം സ്ഥിരീകരിച്ചു.

ഏപ്രില്‍ രണ്ടിന് ഓസ്‌ട്രേലിയയിലെ വിന്‍ഡ്‌സര്‍ പോളോ ഗ്രൗണ്ടില്‍ സവാരി നടത്തുന്നതിനിടെയാണ് സിയന്ന വെയറിന് അപകടം സംഭവിച്ചത്. ആഴ്ചകളോളം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2022-ലെ ഓസ്‌ട്രേലിയന്‍ മിസ് യൂണിവേഴ്‌സ് മത്സരത്തിലെ 27 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു സിയന്ന വെയര്‍.