കോൺഗ്രസ് മുൻ MLA കെ കെ ഷാജു പാർട്ടിയിൽ നിന്ന് രാജിവച്ചു.

തിരുവനന്തപുരം: മുന്‍ എംഎല്‍എ കെ കെ ഷാജു കോണ്‍ഗ്രസ് വിട്ടു. ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ആണ് ഷാജു.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഷാജുവിനെ സിപിഎമ്മിലേക്ക് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാജു പൊതു പ്രവര്‍ത്തന രംഗത്തെത്തുന്നത്. തുടര്‍ന്ന് സിപിഎമ്മില്‍ അംഗമായി. കെ ആര്‍ ഗൗരിയമ്മയെ സിപിഎം പുറത്താക്കിയപ്പോള്‍ ഒപ്പം പാര്‍ട്ടി വിട്ട ഷാജു ജെഎസ്‌എസില്‍ ചേര്‍ന്നു.