സി ബി എസ് ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; കേരളത്തിന് 87.33% വിജയം

ഡൽഹി: സി ബി എസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിന് 87.33 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് ശതമാനം പിന്നിലാണ് ഇത്തവണത്തെ വിജയ ശതമാനം. കഴിഞ്ഞ വർഷം ഇത് 92. 71 ശതമാനമായിരുന്നു. ഇത്തവണയും പെൺകുട്ടികൾ തന്നെയാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.  പെൺകുട്ടികൾ 90.68 ശതമാനവും, ആൺകുട്ടികൾ 84.67 ശതമാനവുമാണ് നേടിയത്. രാജ്യത്ത് തിരുവനന്തപുരം മേഖലയിലാണ് മികച്ച വിജയശതമാനമുള്ളത്. 99.91 ശതമാനമാണ് വിജയം. തൊട്ടുപിന്നിൽ ബംഗളൂരു മേഖലയാണ് (98.64 ശതമാനം). cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്.