മധ്യബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മോഖ ചുഴലിക്കാറ്റ് അതിതീവ്രമായതായി റിപ്പോര്‍ട്ട്. തമിഴ്‌നാടുള്‍പ്പെടെയുള്ള കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ അതീവജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ അടുത്ത മൂന്നു ദിവസം പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മോഖ ചുഴലിക്കാറ്റ് അതിതീവ്രമായതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിനും കപ്പല്‍യാത്രക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ശ്രീലങ്ക, ആന്‍ഡമാന്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.
Next Post