മോഖ ചുഴലിക്കാറ്റ് തീരം തൊട്ടു. അതിതീവ്ര ചുഴലിക്കാറ്റായാണ് മോഖ കര തൊട്ടത്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കനത്ത മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. സെന്റ് മാർട്ടിൻ ദ്വീപ് വെള്ളത്തിലാകുമെന്നും ബംഗ്ലാദേശ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർന്ന് ദ്വീപിലേക്ക് പോകുന്ന സന്ദർശകർക്ക് ജാഗ്രത നിർദേശം നൽകി.
ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ലാദേശിലും മ്യാൻമറിലും കനത്ത മഴയാണ്. കാറ്റ് മണിക്കൂറിൽ 210 കി.മി വരെ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് സംഘങ്ങളെ പശ്ചിമബംഗാളിലെ തീരദേശ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.