മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകർ

ബെം​ഗളുരു: കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരെന്നറിയാൻ രണ്ട് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. മുഖ്യമന്ത്രി പദവി മോഹവവുമായി കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും മുതിർന്ന നേതാവ് സിദ്ധരാമയ്യയും നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകുന്നത്. ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ ഓരോ എംഎൽഎമാരെയും കണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനം. തിളക്കമാർന്ന വിജയത്തിന്റെ ഒരു ദിവസത്തിന് ഇപ്പുറവും കർണാടകത്തിൽ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് തുടരുകയാണ്  വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകും എന്നാണ് ഒടുവിലത്തെ വിവരങ്ങൾ.