ആശുപത്രി സംരക്ഷണ നിയമത്തിൽ കർശന ശിക്ഷണ നടപടികൾ ഉൾപ്പെടുത്തുന്നു

തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തടയുന്നതിനായി കൊണ്ടുവരുന്ന ഓഡിനൻസിൽ അധിക്ഷേപത്തിനും കടുത്ത ശിക്ഷയാണ് വിഭാവന ചെയ്യുന്നത്. ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായാൽ ഉടൻ തന്നെ എഫ്. ഐ .ആർ ഇടേണ്ടതാണ്. അതുപോലെതന്നെ ശിക്ഷ കാലയളവ് ഏഴു വർഷമാക്കി ഉയർത്തിയിട്ടുണ്ട്. അതോടോപ്പം തന്നെ നഷ്ടപരിഹാര തുകയും ഉയർത്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കു നേരെ നടക്കുന്ന കായികമായ ആക്രമണത്തിന് പുറമെ അധിക്ഷേപവും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. നിലവിൽ ഓഡിനൻസ് നിയമ വകുപ്പിന്റെ പരിഗണനയിലാണ് . വൈകാതെ ക്യാബിനെറ്റിലെത്തും തുടർന്ന് ഓഡിനൻസിനു മന്ത്രിസഭ അംഗീകാരം നൽകും.