ചെന്നൈ: ചികിത്സയിലുള്ള നാലുപേര്‍ കൂടി മരിച്ചതോടെ വിഴുപ്പുറം ചെങ്കല്‍പ്പെട്ട് എന്നിവിടങ്ങളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. വിഴുപ്പുറം 14 പേരും ചെങ്കല്‍പെട്ടില്‍ 8 പേരുമാണ് മരിച്ചത് മെഥനോള്‍ കലര്‍ത്തിയ മദ്യം കഴിച്ചതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു വ്യാജ മദ്യ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് ദിവസത്തിനിടയില്‍ 2,461 പേരെ അറസ്റ്റ് ചെയ്തു.