കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് മുഴക്കം; ആശങ്കയിൽ ജനം

കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിയ്ക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാർ ആശങ്കയിലാണ് . തിങ്കളാഴ്ച രാത്രിയും പകലും ഇന്ന് പുലർച്ചെയും ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തി എങ്കിലും ആൾക്കാരുടെ പരിഭ്രാന്തി ഇതുവരെയും വിട്ടുമാറിയിട്ടില്ല.
ഇന്നലെ 5 pmമുതൽ പല സമയങ്ങളിൽ ആണ് ഇടിമുഴക്കം പോലുള്ള സൗണ്ട് കേട്ടത് ഇന്നും രാവിലെ 8 am ഇടയ്ക്കു ഇടയ്ക്കു ഇടിമുഴക്കം പോലുള്ള സൗണ്ട് കേൾക്കുന്നുണ്ട് .