ജ്വല്ലറി ജീവനക്കാരെ കടയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി.  

ബത്തേരി: തെറ്റായ ദിശയിലൂടെ എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു സംഘം ആളുകള്‍ ജ്വല്ലറി ജീവനക്കാരെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി. ബത്തേരി എളുമ്പിലാട്ട് ജ്വല്ലറിയിലെ ഫസല്‍ (26), അഷ്‌റഫ് (34), റിയാസ് (36) എന്നിവരെയാണ് 10 അംഗം സംഘം കടയിലെത്തി മര്‍ദ്ധിച്ചതായി ആരോപിക്കുന്നത്. ഇന്നലെ രാത്രി 7.30 യോടെയാണ് മൂവരെയും കടയില്‍ കയറി ആക്രമിച്ചതെന്ന് ആരോപിക്കുന്നത്. ഇന്നലെ രാവിലെയോടെ  തെറ്റായ ദിശയിലെത്തിയ വാഹനത്തിന്റെ ഡ്രൈവറുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് രാത്രിയോടെ 10 അംഗ സംഘം മര്‍ദിച്ചതായി പറയുന്നത്. പരിക്കേറ്റ മൂവരെയും ബത്തേരി ഗവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇന്ന് ബത്തേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സുല്‍ത്താന്‍ബത്തേരി യൂണിറ്റ് ആവശ്യപ്പെട്ടു.