കൊല്ലം: ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടറും, ഫയലുകളുമാണ് കത്തി നശിച്ചത്. പുക ഉയരുന്നത് കാൽനടയാത്രക്കാരുടെ ശ്രദ്ധയിലാണ് ആദ്യം പെടുന്നത് . കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ബന്ധപ്പെട്ടവരെ ഇവർ വിവരം അറിയിക്കുകയായിരുന്നു . ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതായി പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി പറഞ്ഞു. പ്രധാന ഫയലുകൾ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പ്രസിഡന്റ് അറിയിച്ചു . ആർക്കും ആളപായമില്ല.