ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; മരണം 280 കടന്നു

ഒഡീഷ:  ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് 280 ലേറെ പേര്‍ മരിച്ചു. 900ലധികം പേര്‍ക്ക് പരിക്കേറ്റു. പാളം തെറ്റിയ 15 കോച്ചുകളില്‍ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുലര്‍ച്ചെയും തുടരുന്നു.
ബാലസോര്‍ ജില്ലയിലെ മഹാനാഗ ബസാര്‍ സ്റ്റേഷനില്‍ സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീണ ബാംഗ്ലൂരു ഹൗറ(12864 )സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാര്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പോവുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) ഇടിച്ചു കയറുകയായിരുന്നു. മറിഞ്ഞു കിടന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ്സിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ പിന്നീട് വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചു കയറിയത്. ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. ഇന്നലെ രാത്രി 7.20 നായിരുന്നു അപകടം ഒഡീഷ ദുരിത നിവാരണ സേന ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. 50 ഓളം ആംബുലന്‍സുകള്‍ക്ക് പുറമേ ബസ്സുകളും രക്ഷാപ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഒഡീഷാ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. രാഷ്ട്രപതി ദൗപതിമുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ അനുശോചിിച്ചു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവവുമായി പ്രധാനമന്ത്രി സ്ഥിതികള്‍ ചര്‍ച്ച ചെയ്തു. അശ്വിനി വൈഷ്ണവ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട.് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നഷ്ടം പരിഹാരം നല്‍കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു