24 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

കൊച്ചി: തൃക്കാക്കര എൻജിഒ ക്വാട്ടേഴ്‌സിന് സമീപം 24 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശിയായ അജ്മല്‍, കര്‍ണാടക സ്വദേശിയായ ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡായ യോദ്ധാവ് സംഘം കൊച്ചിയിലെ വീട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കര്‍ണാടക സ്വദേശി ഇര്‍ഷാദ് 15 വര്‍ഷമായി കൊച്ചിയിലുണ്ട്. അജ്‌മല്‍ കൊച്ചിയിലെത്തിയിട്ട് മൂന്ന് വര്‍ഷമായി. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും പാക്കറ്റുകളില്‍ സൂക്ഷിച്ച കഞ്ചാവും ഭാരം തൂക്കാനുപയോഗിക്കുന്ന യന്ത്രവും ചില്ലറ വില്‍പ്പനയ്‌ക്ക് വേണ്ടിയുള്ള പാക്കറ്റുകളും കണ്ടെടുത്തു. പരിശോധനയില്‍ ഒരു ലക്ഷത്തിലധികം രൂപയും ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തു