തിരുവനന്തപുരം: തട്ടിപ്പുകള്‍ പുറത്തുവന്നതു മുതല്‍ കുറ്റാരോപിതരെ രക്ഷിച്ചെടുക്കാന്‍ സകല നാണംകെട്ട കളികളും സിപിഎം കളിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ക്രമക്കേടിനെ പറ്റി വ്യക്തമാക്കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അധ്യാപകരൊക്കെ മൊഴി മാറ്റി പ്രതിക്ക് അനുകൂലമാകുന്ന കാഴ്ച പിണറായി വിജയന്‍ എന്ന ഏകാധിപതിയെ സാധാരണക്കാര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
പരാതി കൊടുക്കുന്നവരെയും അഴിമതി കണ്ടെത്തുന്നവരെയും ക്രമക്കേടുകള്‍ പുറത്തെത്തിക്കുന്നവരെയും വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നവരെയും വേട്ടയാടി പ്രതികള്‍ക്ക് വേണ്ടി ഭരിക്കുകയാണ് പിണറായി വിജയന്‍. കേരള ജനതയ്ക്ക് സംഭവിച്ച എക്കാലത്തെയും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍. ആ അബദ്ധം ഇനി ഒരിക്കലും ആവര്‍ത്തിക്കാത്ത വിധം സിപിഎമ്മിനെ തുരത്താന്‍ ഈ സംഭവങ്ങളൊക്കെ ഊര്‍ജ്ജമാകുമെന്നും സുധാകരന്‍ പറഞ്ഞു. വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ തട്ടിപ്പുകാരെ ഈ നിമിഷവും കേരള പോലീസ് പിടിച്ചിട്ടില്ല . എന്നാല്‍ കൊടിയ ക്രിമിനല്‍ പശ്ചാത്തലമുള്ള കുറ്റാരോപിതര്‍ കൊടുത്ത കേസില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്റെ സംസ്ഥാന പ്രസിഡന്റിനെതിരെയും ഗുരുതരമായ ഈ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വളരെ പെട്ടെന്ന് തന്നെ കേസ് എടുത്തിരിക്കുന്നു. സിപിഎം ഭരണത്തില്‍ തുടര്‍ന്നാല്‍ നാട്ടില്‍ എന്ത് സംഭവിക്കുമെന്ന് ഇനിയെങ്കിലും പൊതുസമൂഹം മനസ്സിലാക്കണം. നിയമവ്യവസ്ഥകള്‍ അട്ടിമറിച്ച് എതിരാളികളെ ദ്രോഹിക്കാന്‍ ഏതറ്റം വരെയും പിണറായി വിജയന്‍ പോകും.” ”പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശനെതിരെ പിണറായിയെടുത്ത കള്ളക്കേസ് അതിനുദാഹരണമാണ്.
Prev Post