തട്ടിപ്പില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് പങ്കില്ലെന്ന്; മോന്‍സന്‍ മാവുങ്കല്‍.

കൊച്ചി: തട്ടിപ്പില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ മാവുങ്കല്‍. ‘ശരിയായി അന്വേഷിച്ചാല്‍ ഡിജിപി ഉള്‍പ്പെടെ പലരും അകത്തു പോകും. ഡിജിപി മാത്രമല്ല, മുഖ്യമന്ത്രിയുടെ പിഎസ് വരെ ബന്ധപ്പെട്ടിട്ടുള്ള കേസാണ്. എല്ലാ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്നും’ മോന്‍സന്‍ മാവുങ്കല്‍ വ്യക്തമാക്കി.കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴായിരുന്നു മോന്‍സന്റെ പ്രതികരണം. ‘കെ സുധാകരന് ഈ കേസുമായിട്ട് യാതൊരു ബന്ധവുമില്ല. എല്ലാക്കാര്യവും ഇഡിക്ക് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അന്വേഷിക്കൂ’ എന്നും മോന്‍സന്‍ കൂട്ടിച്ചേർത്തു. മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു.സുധാകരനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഐജി ജി ലക്ഷ്മണ, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ തുടങ്ങിയവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.