കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍

കുണ്ടറ : വസ്തുവിന്റെ പ്രമാണം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിലായി.

കുണ്ടറ സബ് രജിസ്ട്രാര്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് കിഴക്കേ കല്ലട സ്വദേശി സുരേഷ് ആണ് വസ്തുവിന്റെ പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിനു പണം വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.

ഒരു പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിന് 1500 രൂപ ആണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ 3 പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 1500 രൂപ നിരക്കില്‍ 4500 രൂപയാണ് സുരേഷ് ആവശ്യപ്പെട്ടതില്‍. അതില്‍ 4000 രൂപ കൊടുക്കുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. സംഭവത്തില്‍ റജിസ്ട്രാര്‍ ഓഫിസറെ വിജിലൻസ് ചോദ്യം ചെയ്തു വരികയാണ്.