നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകര്‍ത്തുവെന്ന് ആരോപിച്ച്‌ കെ.എസ്.യു സംസ്ഥാന വ്യാപകമായി കോളജുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

വ്യാജൻമാരുടെ കൂടാരമായി എസ്.എഫ്.ഐ മാറുമ്പോൾ  ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തെറിയുമ്പോൾ സര്‍ക്കാര്‍ മൗനം വെടിയണമെന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്.

ആലപ്പുഴ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐക്കെതിരായ പ്രക്ഷോഭം കടുപ്പിക്കാനാണ് കെ.എസ്.യു തീരുമാനം.