കെ വിദ്യക്ക് പൊലീസ് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം

അഗളി : അഗളി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞുവീഴുകയായിരുന്നു.തുടര്‍ന്ന് വിദ്യയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് മാറ്റി

മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച്‌ വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞദിവസം രാത്രി അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.