സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും

ന്യൂഡല്‍ഹി: സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ശനി, ഞായര്‍ ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടക്കും.ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സഖ്യമുണ്ടാകൂ എന്നായിരുന്നു സി.പി.എം നിലപാട്. എന്നാല്‍, വെള്ളിയാഴ്ച പട്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സി.പി.എം പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച്‌ വിശദ ചര്‍ച്ചകൾ പി.ബിയില്‍ നടന്നേക്കും. കൂടാതെ, മണിപ്പൂര്‍ കലാപം, ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി വിഷയങ്ങളും ചര്‍ച്ചചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തില്‍ പങ്കെടുക്കില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എം.എ. ബേബി, എ. വിജയരാഘവൻ അടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുക്കും.