വയനാട് കടമാൻതോട് പദ്ധതിക്കെതിരെ മനുഷ്യചങ്ങല

വയനാട് : ജനങ്ങളെ കുടിയിറക്കിയുള്ള നിർദ്ദിഷ്ട കടമാൻതോട് പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തിക്കൊണ്ട് സേവ് പുൽപ്പള്ളി എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ മനുഷ്യചങ്ങല നടത്തി. നുറ് കണക്കിനാളുകളാണ് കുടുംബസമേതം പങ്ക് ചേർന്നത്. താഴെയങ്ങാടി മുതൽ വിമല മേരി വരെയാണ് മനുഷ്യ ചങ്ങല തീർത്തത്. കുട്ടികൾ മുതൽ വായോധികർ വരെ ചങ്ങലയിൽ പങ്ക് ചേർന്നു. നിർമ്മാണ പ്രവർത്തികൾ നിലക്കുകയും ഭൂമിയുടെ ക്രയവിക്രയ നടപടികൾ അനിശ്ചിതത്തിലാവുകയും ചെയ്തിരിക്കുകയാണന്നും, ജനങ്ങളെ കുടിയിറക്കിയുള്ളവൻ പദ്ധതികൾ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും ഭാരവാഹികൾ ഇന്ന് പുൽപ്പള്ളിയിൽ പറഞ്ഞു