ബോര്‍ഡുകളും ബാനറുകൾക്കും എതിരെ കര്‍ശന നടപടിയുമായി ഇന്ന് മാനന്തവാടി നഗരസഭ

 

 

മാനന്തവാടിയിലെ അനധികൃത ബോര്‍ഡുകളും ബാനറുകൾക്കും എതിരെ കര്‍ശന നടപടിയുമായി ഇന്ന് മാനന്തവാടി നഗരസഭ. വാഹനയാത്രക്കാര്‍ക്ക് കാഴ്ച്ച മറക്കുന്നതും ഗതാഗത കുരുക്കിന് കാരണമാവുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതുമായ ബാനറുകള്‍, ബോര്‍ഡുകള്‍, കൊടി, തോരണങ്ങള്‍ എന്നിവനീക്കം ചെയ്യണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 5 വരെ വ്യാപാര സ്ഥാപനങ്ങള്‍ക്കും, മറ്റു സ്ഥാപനങ്ങള്‍ക്കും സ്വന്തം ഉത്തരവാദിത്വത്തില്‍ ഇവ നീക്കം ചെയ്യാം. അല്ലാത്ത പക്ഷം നഗരസഭ ഇവ നീക്കം ചെയ്യുകയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അവലലോകന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാര സംഘടന പ്രതിനിധികള്‍, രാഷ്ട്രിയ കക്ഷി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു,